HOME
DETAILS
MAL
യുവതീപ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി
backup
November 14 2018 | 06:11 AM
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. പുനഃപരിശോധനാ ഹരജി ജനുവരി 22ന് മുന്‍പ് പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
പുനപ്പരിശോധനാ ഹരജിയും റിട്ട് ഹരജിയും ഫയല്‍ ചെയ്തിട്ടുള്ള ശൈലജാ വിജയന് എന്ന ഭക്തയുടെ അഭിഭാഷകനാണ് ചീഫ് ജസ്റ്റിസ് മുമ്പാകെ കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹരജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രിംകോടതി ഇന്നലെ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."