HOME
DETAILS
MAL
പഴകിയ ഹല്‍വകളും ഈത്തപ്പഴവും പിടികൂടി
backup
November 14 2018 | 06:11 AM
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടകളിലെ വിവിധ ഭക്ഷണ ശാലകളിലും ശീതള പാനീയ കടകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന.
ഹല്‍വ കടകളില്‍ നിന്ന് കേടുവന്നതും നന്നേ പഴകിയതുമായ ഹല്‍വകളും ഈത്തപ്പഴവും സംഘം പിടിച്ചെടുത്തു. പലയിടങ്ങളിലും കഴിക്കാനാകാത്ത വിധം ദുര്‍ഗന്ധമുള്ള ഈത്തപ്പഴങ്ങളുണ്ടായിരുന്നു.
എലികള്‍ കടിച്ചെടുത്തതിന്റെ ബാക്കിയും വില്പനക്ക് വെച്ചിരുന്നത് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. മൂസക്കുട്ടിയുടെ നേതൃത്വത്തില്‍ താജുദ്ദീന്,എസ്.ബൈജു, കെ. രാജീവന്,കെ. സുജിത്, കെ.എസ് പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്പനയ്ക്ക് വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് നഗരസഭ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."