HOME
DETAILS
MAL
ചെന്നിത്തലയുടെ മകനെതിരേ ജലീല്‍ ഉന്നയിച്ച ആരോപണത്തോട് വിയോജിച്ച് കോടിയേരി
backup
October 19 2019 | 08:10 AM
തിരുവനന്തപുരം: മാര്‍ക്ക്ദാന വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരേ കെ.ടി ജലീല്‍ ഉന്നയിച്ച ആരോപണത്തോട് കോടിയേരി വിയോജിപ്പ് പ്രകടിപ്പിച്ചു. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അത് യഥാര്‍ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമാകുമെന്നും നിലവിലെ പ്രശ്നത്തെ കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴക്കാനില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
മാര്‍ക്ക് ദാന തീരുമാനം എം.ജി. യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുടേതാണ്. വി.സിയുടെ തീരുമാനം അദാലത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. വിഷയത്തില്‍ രാജന് ഗുരുക്കളുടെ നിലപാട് കോടിയേരി തള്ളുകയും ചെയ്തു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."