പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് പുതിയ ആഭ്യന്തര മന്ത്രി
റിയാദ്: സഊദി ആഭ്യന്തര മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫിനെ തിരഞ്ഞെടുത്തു രാജവിജ്ഞാപനമിറങ്ങി. ബുധനാഴ്ച്ച നടന്ന ഭരണരംഗത്തെ കാതലായ മാറ്റങ്ങളില്‍ ഉള്‍പ്പെടുത്തി വിവിധ ഭരണരംഗത്തു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫിനെ മാറ്റി രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫിനെ പ്രഖ്യാപിച്ചു.
പ്രിന്‍സ് അബ്ദുള്ള ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ്, പ്രിന്‍സ് തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ്, പ്രിന്‍സ് ബന്ദര്‍ ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് (റോയല്‍ കോര്‍ട്ട് ഉപദേശകര്‍), പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് (ഡെപ്യൂട്ടി ഗവര്‍ണര്‍ , അല്‍ ജൗഫ് പ്രവിശ്യ), പ്രിന്‍സ് ഫൈസല്‍ ബിന്‍ സതാം ബിന്‍ അബ്ദുല്‍ അസീസ് (അംബാസിഡര്‍ ഇറ്റാലിയന്‍ റിപ്പബ്ലിക്), പ്രിന്‍സ് ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് (അംബാസിഡര്‍ ജര്‍മ്മനി), പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് (സ്പോര്‍ട് ജനറല്‍ അതോറിറ്റി ഡെപ്യൂട്ടി ചെയര്മാന്), പ്രിന്‍സ് ബന്ദര്‍ ബിന്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് (റോയല്‍ കോര്‍ട്ട് ഉപദേശക, ജനറല്‍ ഇന്റലിജന്‍സ് അസിസ്റ്റന്‍സ് ഹെഡ്), തുടങ്ങിയവരെയാണ് ഇന്നത്തെ രാജവിജ്ഞാപനത്തിലൂടെ പദവികള്‍ നല്കി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."