HOME
DETAILS

കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  
backup
June 22 2017 | 03:06 AM

3-lashkar-terrorists-killed

പുല്‍വാമ: ജമ്മു കശ്മിരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ആറു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനിടെ ഒരു സൈനിക ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കകപൊറ മേഖലയില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ബുധനാഴ്ച്ച വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നു പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. അടുത്തിടെ ലഷ്‌കര്‍ ത്വയ്ബയില്‍ ചേര്‍ന്ന മൂന്ന് യുവാക്കളാണ് കൊല്ലപ്പെട്ടതെന്നും മജീദ് മിര്‍, ഷാരിഖ് അഹമ്മദ്, ഇര്‍ഷാദ് അഹമ്മദ് എന്നിവരാണ് മരിച്ചതെന്നും സൈനിക വക്താവ് അറിയിച്ചു.

മരിച്ചവരില്‍ നിന്ന് എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്. മൂന്നുദിവസത്തിനിടെ ഭീകരര്‍ക്കെതിരെ സൈന്യം നടത്തുന്ന രണ്ടാമത്തെ സൈനിക ഓപ്പറേഷന്‍ വിജയമാണിത്. ഇന്നലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago