അദീബിനെ നിയമിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടു; തെളിവുമായി പി.കെ ഫിറോസ്
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബന്ധുവായ അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മനേജര്‍ തസ്തികയില്‍ നിയമിക്കാന്‍ ജലീല്‍ നേരിട്ട് ഇടപെട്ടുവെന്നും, ഇതിന്റെ ഭാഗമായി തസ്തികയുടെ യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി വകുപ്പ് സെക്രട്ടറിക്ക് ഫയലില്‍ കുറിപ്പെഴുതിയെന്നുമാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്. 28-7-2016 നാണ് മന്ത്രി കുറിപ്പ് നല്‍കിയത്.
എന്നാല്‍ മന്ത്രിയുടെ കുറിപ്പ് സെക്ഷനില്‍ വന്നപ്പോള്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി വാങ്ങണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം കെ.ടി. ജലീല്‍ അവഗണിച്ചു. എന്നാല്‍ ഇത് അധികയോഗ്യതയാണെന്നും അതിന് മന്ത്രിസഭയുടെ അംഗീകാരം വേണ്ടെന്നും മുഖ്യമന്ത്രിയുടെ അംഗീകാരം മാത്രം മതിയെന്നും കാണിച്ച് മന്ത്രി മറുപടി നല്‍കി. തുടര്‍ന്ന് സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ച് അയച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടിരുന്നു.
അധികയോഗ്യതയല്ല, അടിസ്ഥാന യോഗ്യതയിലാണ് മാറ്റം വരുത്തിയത്. യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ അല്ലെങ്കില്‍ അദ്ദേഹത്തെ കബളിപ്പിച്ചാണോ അംഗീകാരം നേടിയെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
മന്ത്രി സംവാദത്തിന് ഭയക്കുന്നത് തെളിവുകള്‍ ഞങ്ങളുടെ കയ്യില്‍ കിട്ടിയതുകൊണ്ടാണ്. എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. വിജിലന്‍സിന് ഞങ്ങള്‍ കൊടുത്ത പരാതിയില്‍ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെടണം. എന്നിട്ട് മന്ത്രി രാജിവച്ച് മാറിനില്‍ക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്. ഇ.പി.ജയരാജനെ പേടിക്കാത്ത പിണറായി വിജയന്‍ എന്തിനാണ് ജലീലിനെ പേടിക്കുന്നത്. സി.പി.എമ്മില്‍ അംഗത്വമില്ലെന്നുപരി ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത ജലീലിനെ മുഖ്യമന്ത്രി ഭയക്കുന്നതെന്തിനാണെന്നും ഫിറോസ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."