HOME
DETAILS
MAL
മലയാറ്റൂര്‍ സ്വദേശിനിയെ ജിദ്ദയില്‍ മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍ കണ്ടെത്തി
backup
June 22 2017 | 06:06 AM
റിയാദ് : എറണാകുളം മലയാറ്റൂര്‍ സ്വദേശിനി നിവ്യ ചാക്കോയെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജിദ്ദയിലെ സുലൈമാനിയ്യയിലെ ഈസ്റ്റ് ഗവണ്മെന്റ് ആശുപത്രിയിലെ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഇരുപത്തിയേഴുകാരിയായ നിവ്യ ചാക്കോ.
ഇന്നലെ രാത്രിയാണ് മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാത്രി 11 മണിക്ക് ജോലിക്ക് ഹാജരാവേണ്ടിയിരുന്ന നിവ്യയെ കാണാത്തതിനെ തുടര്‍ന്ന് മുറിയില്‍ എത്തി സുഹൃത്തുക്കള്‍ നടത്തിയ പരിശോധനയിലാണ് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. ഒമ്പത് മണിവരെ അസ്വാഭിവകതയൊന്നുമില്ലാതെ നിവ്യയെ കണ്ടവരുണ്ട്. മൂന്ന് മാസം മുന്‍പായിരുന്നു നിവ്യയുടെ വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."