വ്യപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കണ്ടെത്താനാവാതെ പൊലിസ്
തിരുപ്പൂര്‍: മൂലനൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വ്യപാരിയെ കണ്ടെത്താനാവാതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നു. ദിണ്ഡിഗല്‍ അത്തപ്പന്‍പട്ടി സ്വദേശിയും 20 വര്‍ഷമായി കോയമ്പത്തൂര്‍ അലമുനഗറില്‍ ഭാര്യയുമായി താമസിക്കുന്ന പി. പിച്ചൈമുത്തു (59) എന്ന പണമിടപാടുകാരനേയാണ് കഴിഞ്ഞ ദിവസം മൂന്ന് പേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയത്. ഇതില്‍ രണ്ട് പേര്‍ ഇയാളുടെ മുന്‍ ബിസിനസ് പങ്കാളികളാണ്. മാംഗ്ലൂരുവില്‍ ഫിനാന്‍ഷ്യല്‍ സ്ഥാപനയുടമയുമാണ് ഇദ്ദേഹം.
ദിണ്ഡിഗല്‍ സ്വദേശികലായ ഇടയക്കോട്ടൈ സെല്‍വം, ഒദ്ദന്‍ചാത്തരം രാമസ്വാമി എന്നിവരുമായി ബിസിനസി പങ്കാളിയായിരുന്നു പിച്ചൈമുത്തു. സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കേണ്ടി വന്നെന്നും ഒരു കോടി രൂപ പിച്ചൈമുത്തു നല്‍കാനുണ്ടെന്നും പറഞ്ഞ് വീട്ടില്‍ കയറി ഭാര്യയെ ഭീക്ഷണിപ്പെടുത്തിയിരുന്നെന്നും പൊലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ബന്ധുവിന്റെ കൂടെ മൂലനൂരില്‍ കല്ല്യാണത്തിന് പോയി മടങ്ങുമ്പോള്‍ മൂലനൂര്‍ ധാരപുരം റൂട്ടില്‍ ചെന്നക്കല്‍ വലസു ജങ്ഷനില്‍ വെച്ച് മൂന്നംഗ സംഘം കത്തിയുമായി കാര്‍ തടഞ്ഞ് പിച്ചൈമുത്തുവുനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
തുടര്‍ന്ന് മൂലൂര്‍ പൊലിസ് കേസെടുക്കുകയും പിച്ചൈമുത്തുവിനെ മോചിപ്പിക്കാന്‍ പ്രത്യേക ടീം രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ ഇത്രയും ദിവസമായിട്ട് പിച്ചൈമുത്തുവിനെ കുറിച്ച് ഒരു വിവരവും കിട്ടാത്തതില്‍ ദുരൂഹത കൂടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."