പാര്‍ട്ടി പരിപാടിക്കായി തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിവെച്ച സംഭവം; പഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി ഉപരോധിച്ചു
കൊഴിഞ്ഞാമ്പാറ: കഴിഞ്ഞ ദിവസം സി പി എമ്മിന്റെ നേതൃത്വത്തില്‍ നടന്ന നവോഥാന സദസ്സില്‍ പങ്കെടുക്കുവാനായി തൊഴിലുറപ്പ് ജോലി ഉച്ചയോടു കൂടി നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി ഉപരോധിച്ചു.
കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിലെ അത്തിക്കോട്, പഴണിയാര്‍പാളയം, ചള്ളപാത, മണല്‍ത്തോട്, കരുവപ്പാറ എന്നീ വര്‍ഡുകളില്‍ കാലത്ത് പണിക്കിറങ്ങിയ മുന്നൂറ്റിനാല് തൊഴിലാളികളെയാണ് ഉച്ചയ്ക്ക് പണി നിര്‍ത്തിവെച്ച് പാര്‍ട്ടി പരിപാടിക്ക് എത്തുവാന്‍ എ.ഡി.എസ്മാര് മുഖാന്തിരം അറിയിച്ചതും പണി നിര്‍ത്തിവെച്ചതും. ഇതില്‍ പ്രതിക്ഷേധിച്ച് ഒ ബി സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ കെ ഓമനക്കുട്ടന്, ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ മോഹന്‍ദാസ്, വൈസ് പ്രസിഡണ്ട് കെ ശ്രീകുമാര്‍, കെ.ആര് ദാമോധരന്, കെ പ്രഭാകരന് പി. വിജിത്രര് പി.പ്രേമദാസ്, കെ.ഷിനു എന്നിവരുടെ നേതൃത്വത്തില്‍ കാലത്ത് പതിനൊന്ന് മണിയോടു കൂടി ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ രേഖാമൂലമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉച്ചക്ക് ഒരു മണിയോടു കൂടി സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."