സീറ്റിനടിയില്‍ ഒളിപ്പിച്ചുകടത്തിയ 90 ലക്ഷം രൂപയുടെ സ്വര്‍ണബിസ്ക്കറ്റ് പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ സീറ്റിനടയില്‍ നിന്നും, പെര്‍ഫ്യൂം ബോട്ടിലിന്റെ പുറത്ത് ഒട്ടിച്ചു കടത്തിയ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിന് അടിയില്‍ നിന്നാണ് രണ്ട് കിലോഗ്രാം സ്വര്‍ണ ബിസ്കറ്റുകള്‍
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയത്. ജീവനക്കാരെ വെച്ച് സ്വര്‍ണം പുറത്ത് കടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു. സ്വര്‍ണം എത്തിച്ച യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല.
കാസര്‍കോട് സ്വദേശി ഇബ്രാഹിം റിയാസാണ് സ്വര്‍ണം ഷീറ്റ് രൂപത്തിലാക്കി പെര്‍ഫ്യൂം ബോട്ടിലിന്റെ പുറത്ത് ഒട്ടിച്ച് കടത്താന്‍ ശ്രമിച്ചത്. 267ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 90 ലക്ഷം രൂപ വില വരും.
കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.പി. മനോജ്, രഞ്ജി വില്ല്യം, സി.സി. ഹാന്‍സണ്‍, കെ. സുധീര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."