ആരോപണവിധേയനായ തച്ചങ്കരിയെ എന്തിന് നിയമിച്ചെന്ന് ഹൈക്കോടതി
കൊച്ചി:എ.ഡി.ജി.പി ടോമിന് തച്ചങ്കരിക്കെതിരായ ഹരജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ആരോപണങ്ങള്‍ നിരവധിയുള്ള ടോമിന് തച്ചങ്കരിയെ പൊലിസ് ആസ്ഥാനത്തെ സുപ്രധാന പദവിയില്‍ നിയമിച്ചതിന് ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
ഹരജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്കാന് വൈകിക്കുകയായിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 10 ദിവസത്തെ സാവകാശം തേടിയതാണ് കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയത്.
ഡി.ജി.പി ടി.പി.സെന്‍കുമാറിന്റെ കാലാവധി കഴിയുന്നത് വരെ കേസില്‍ സത്യവാങ്മൂലം വൈകിപ്പിക്കാനാണോ സര്‍ക്കാര്‍ നീക്കമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ജൂണ്‍ 28 ന് കേസ് പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കണമെന്ന് കോടതി നിര്‍ദേശം നല്കി.
സുപ്രിംകോടതി നിര്‍ദേശപ്രകാരം സെന്‍കുമാറിനെ പുനര്‍ നിയമിക്കും മുന്‍പ് പൊലിസ് ആസ്ഥാനത്ത് ഉള്‍പ്പെടെ അഴിച്ചുപണി നടത്തിയത് പൊലിസിനെ സര്‍ക്കാരിന്റെ കൈപ്പിടിയില്‍ ഒതുക്കാനാണെന്നായിരുന്നു ഹരജിയില്‍ ആരോപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."