HOME
DETAILS

ഗാന്ധിമേനോന്‍ മൈതാനത്തിന്റെ ചരിത്രപരമായ പ്രാധാന്യം പരിഗണിക്കണമെന്ന് കുടുംബം

  
backup
November 14 2018 | 06:11 AM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%ae%e0%b5%87%e0%b4%a8%e0%b5%8b%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%88%e0%b4%a4%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

പടിഞ്ഞാറങ്ങാടി: പറക്കുളം ഗാന്ധിമേനോന്‍ മൈതാനത്തെക്കുറിച്ചുളള റിപ്പോര്‍ട്ടു തയാറാക്കുമ്പോള്‍ ഗാന്ധിമേനോന്റെയും, മൈതാനത്തിന്റെയും ചരിത്ര പ്രാധാന്യം പരിഗണിക്കണമെന്ന് ഗാന്ധിമേനോന്റെ കുടുംബം. പാലക്കാട് ജില്ലാ കലക്ടര്‍ക്കു അടിയന്തരമായി ഇ-മെയില്‍ വഴി അയച്ച പരാതിയിലാണ് ഗാന്ധിമേനോന്റെ കുടുംബം ഈ ആവശ്യം ഉന്നയിച്ചിട്ടുളളത്.
ഗാന്ധിമേനോന്‍ മൈതാന സംരക്ഷണ സമിതി രക്ഷാധികാരിയും, ഗാന്ധിമേനോന്റെ മകനുമായ വി.ആര്‍ മോഹനന്‍ദാസ് ആണ് കുടുംബത്തിനു വേണ്ടി കലക്ടര്‍ക്കു പരാതി അയച്ചിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ പട്ടാമ്പി താലൂക്കില്‍ കപ്പൂര്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 343ല്‍ 5.38 ഏക്കറെ സ്ഥലം സാമൂഹിക പരിഷ്‌ക്കര്‍ത്താവും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന തങ്ങളുടെ പിതാവ് ടി. എന്‍ രാമുണ്ണി മേനോന്‍ എന്ന ഗാന്ധിമേനോന്റെ പേരില്‍ അറിയപ്പെടുന്ന ഗാന്ധിമേനോന്‍ മൈതാനമാണെന്നും, പതിറ്റാണ്ടുകളായി ഈ സ്ഥലം നാട്ടുകാരും, സമീപ പ്രദേശങ്ങളിലെ യുവാക്കളും കായിക ആവശ്യങ്ങളിലേക്കായി ഉപയോഗിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗാന്ധിമേനോന്‍ മൈതാനം ഉള്‍പ്പെടുന്ന സ്ഥലം ഇപ്പോള്‍ വ്യവസായ വകുപ്പിന്റെ കൈവശമാണ്. ഈ സ്ഥലം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിമേനോന്‍ മൈതാന സംരക്ഷണ സമിതി സാംസ്‌ക്കാരിക വകുപ്പ് മന്ത്രിക്കു നല്‍കിയ പരാധിയില്‍ സാംസ്‌ക്കാരിക വകുപ്പ് പാലക്കാട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് പ്രമുഖ ഗാന്ധിയനും, ഗാന്ധി ശിഷ്യനും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായിരുന്ന ടി.എന്‍ രാമുണ്ണി മേനോന്റെ നേതൃത്വത്തില്‍ പൊതുയോഗങ്ങള്‍ ചേര്‍ന്നിരുന്ന അദ്ദേഹത്തിന്റെ പുരയിടത്തോടു ചേര്‍ന്ന മൈതാനമായിരുന്നു ഇത്. ഗാന്ധിജിയുടെ അരുമ ശിഷ്യനായിരുന്നതിനാല്‍ രാമുണ്ണി മേനോനെ നാട്ടുകാര്‍ ഗാന്ധിമേനോന്‍ എന്നുവിളിച്ചു. ഗാന്ധിമേനോന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്ന മൈതാനം എന്ന നിലക്കു ഈ മൈതാനത്തെ ഗാന്ധിമേനോന്‍ മൈതാനം എന്നു നാട്ടുകാര്‍ വിളിച്ച് സംരക്ഷിച്ചുപോന്നു. 1937ല്‍ ജാതി വ്യവസ്ഥകളെ മുഴുവന്‍ ചോദ്യം ചെയ്തു കൊണ്ട് ഈഴവ യുവതിയായ അമ്മുക്കുട്ടിയെ ഗാന്ധിമേനോന്‍ വിവാഹം കഴിച്ചു. വിവാഹത്തിലും, തുടര്‍ന്നു നവ ദമ്പതികളെ അനുമോദിക്കാന്‍ ഗാന്ധിമേനോന്‍ മൈതാനത്തു ചേര്‍ന്ന യോഗത്തിലും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തതായി പഴമക്കാര്‍ ഓര്‍മ്മിക്കുന്നു.ഗാന്ധിമേനോന്‍ മൈതാന സംരക്ഷണത്തെക്കുറിച്ചുളള റിപ്പോര്‍ട്ടു തയ്യാറാക്കുമ്പോള്‍ അതിന്റെ ചരിത്രപ്രാധാന്യം കൂടി പരിഗണിച്ചു മൈതാനം കപ്പൂര്‍ ഗ്രാമപഞ്ചായത്തിനു ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഗാന്ധിമേനോന്റെ കുടുംബം പരാധിയില്‍ അഭ്യര്‍ഥിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago