റിട്ട.ഡി.ജി.പി വി.ആര്‍.രാജീവന്‍ അന്തരിച്ചു
കാക്കനാട്: റിട്ട.ഡി.ജി.പി ഇടച്ചിറ വയലില്‍ വി.ആര്‍.രാജീവന്‍(69) അന്തരിച്ചു. ഇടച്ചിറയിലെ വീട്ടിലായിരുന്നു മരണം. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവിയായി 2010 ലാണ് വിരമിച്ചത്. എക്‌സൈസ് കമ്മിഷണര്‍, എ.ഡി.ജി.പി(അഡ്മിനിസേ്ട്രഷന്‍),ദക്ഷിണ മേഖല എ.ഡി.ജി.പി,ഡി.ഐ.ജി, തിരുവനന്തപുരം,കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍, കൊല്ലം എസ്.പി,പാലക്കാട് എ.എസ്.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
പ്രവര്‍ത്തനങ്ങളില്‍ ദൃഢതയും, പെരുമാറ്റത്തില്‍ സൗമ്യതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. 1977 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.
പാലക്കാട് എ.എസ്.പിയായാണ് സര്‍വീസില്‍ പ്രവേശിച്ചത്. എറണാകുളം വയലില്‍ കെ.രവീന്ദ്രന്റെയും നന്ദിനിയുടെയും മകനാണ്. ഭാര്യ:ഷീല (എലൈറ്റ് ഫുഡ്‌സ് ഡയറക്ടര്‍). മക്കള്‍: ദീപക്(യു.എസ്.എ),അര്‍ജുന്‍ (എലൈറ്റ് ഡവലപ്പേഴ്‌സ് ഡയറക്ടര്‍).മരുമക്കള്‍: അമൃത(യു.എസ്.എ),ഡോ.തനുശ്രീ(തൃശൂര്‍ മെഡിക്കല്‍ കോളജ്).സംസ്‌കാരം തിങ്കളാഴ്ച11ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."