HOME
DETAILS

ബാബരി മസ്ജിദ്: ഒരു തുണ്ട് ഭൂമി പോലും മുസ്‌ലിംകള്‍ക്ക് നല്‍കരുതെന്ന് സത്യവാങ്മൂലം, ഭൂമി രാമക്ഷേത്രം നിര്‍മാണത്തിന് വിട്ടുതരണമെന്നും ആവശ്യം

  
backup
October 19 2019 | 13:10 PM

babri-case-trail-issue

ന്യൂഡല്‍ഹി: ബാബരി ഭൂമിയില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും നല്‍കരുതെന്നാവശ്യപ്പെട്ട് ബാബരി കേസിലെ ഹിന്ദു പക്ഷത്തെ കക്ഷികളിലൊരാളായ രാംലല്ല വിരാജ്മാന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഭൂമി തങ്ങള്‍ക്ക് വിട്ടുതരണമെന്ന് മധ്യസ്ഥ സമിതി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായും അതിന്റെ അടിസ്ഥാനത്തില്‍ വിധിയുണ്ടാകണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ പൂര്‍ണമായും തങ്ങള്‍ക്ക് വിട്ടുതരണം. മുസ്‌ലിംകള്‍ക്ക് മാത്രമല്ല കേസിലെ ഹിന്ദുപക്ഷത്തെ കക്ഷികളിലൊരാളായ നിര്‍മോഹി അഖാഡയ്ക്കും ഭൂമി വിട്ടു നല്‍കരുത്.

ബാബരി ഭൂമിയില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു അവകാശവുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ മാസം 17ന് കേസിന്റെ വാദം പൂര്‍ത്തിയായതിന് പിന്നാലെ തങ്ങളുടെ വാദം എഴുതി നല്‍കാന്‍ സുപ്രിം കാടതി കക്ഷികള്‍ക്ക് സമയം അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാംലല്ല വിരാജ്മാന്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. മുസ്്‌ലിംകക്ഷികളും വാദം എഴുതി നല്‍കിയെങ്കിലും മുദ്രവച്ച കവറിലാണ് നല്‍കിയത്. അതിനാല്‍ അതിലെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.
അയോധ്യ ഹിന്ദുക്കളുടെ പുണ്യസ്ഥലവും തീര്‍ത്ഥാടന കേന്ദ്രവുമാണ്. ക്ഷേത്രമോ പ്രതിഷ്ഠയോ ഇല്ലാതിരുന്നാലും അതിന്റെ പ്രാധാന്യം കുറയില്ലെന്ന് രാംലല്ല സത്യവാങ്മൂലത്തില്‍ വാദിച്ചു.

തര്‍ക്ക സ്ഥലം പള്ളിപണിയാന്‍ വിട്ടുകൊടുക്കുന്നത് അന്യായവും അനീതിയും ഹിന്ദുധര്‍മത്തിനും ഇസ്്‌ലാമിക നിയമങ്ങള്‍ക്കും നീതിയുടെ തത്വങ്ങള്‍ക്കും എതിരുമാണ്. അതിനാല്‍ ഭൂമിയുടെ പൂര്‍ണ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കണം.
ഭൂമിയുടെ കൈകാര്യം എങ്ങനെയായിരിക്കണമെന്നും ക്ഷേത്രം നിര്‍മിക്കാന്‍ ആരാണ് പണം സ്വരൂപിക്കേണ്ടതെന്നുമെല്ലാം കോടതിക്ക് തീരുമാനിക്കാം. ഇതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  35 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  an hour ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago