പാട്ടുപാടിയും കഥ പറഞ്ഞും കാരണവന്മാര്‍ കൂട്ടുചേര്‍ന്നു
ശ്രീകൃഷ്ണപുരം: ഓര്‍മയുടെ മണിച്ചെപ്പില്‍ ഒളിപ്പിച്ചുവച്ച മധുര ഗീതങ്ങളും നാടോടിക്കഥകളും പുരാണ ചരിത്ര സംഭവങ്ങളുമെല്ലാം ഭാണ്ഡകെട്ടഴിച്ചു വെക്കുന്നതുപോലെ സദസിനു മുന്നില്‍ അവര്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സൗഖ്യം പദ്ധതിയുടെ ഭാഗമായി പള്ളികുറുപ്പ് ശബരി വിദ്യാലയത്തില്‍ ചേര്‍ന്ന കാരണവര്‍ക്കൂട്ടം വേദിയിലാണ് വയോജനങ്ങള്‍ നിറഞ്ഞാടിയത്.
മുന്നൂറിലധികം മുതിര്‍ന്ന പൗരന്മാരാണ് ഇവിടെ സംഗമത്തില്‍ ഒത്തുചേര്‍ന്നത്. കാരണവര്‍ക്കൂട്ടം പരിപാടി ബ്ലോക്ക് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ടി. രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. റിട്ട. പ്രൊഫ ജോണ്‍ മാത്യുസ് പ്രചോദക പ്രഭാഷണം നടത്തി. മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. പി.എം നാരായണന്‍, കെ. പ്രീത, പി. കുഞ്ഞഹമ്മദ്, പി. വിജയന്‍, ഫാത്തിമ താഴത്തേ കല്ലടി, ജയകൃഷ്ണന്‍ മീത്തില്‍, ആയിഷാബീവി, പി.കെ ജസീറ, സ്‌നേഹ, ഉത്തമന്‍, ജയറാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."