HOME
DETAILS
MAL
കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് ഓഫിസര്‍ക്കും സസ്പെന്ഷന്
backup
June 22 2017 | 11:06 AM
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫിസര്‍ക്കും സസ്പെന്ഷന്. വില്ലേജ് ഓഫിസര്‍ സണ്ണിക്കാണ് സസ്പെന്ഷന്. ആത്മഹത്യ ചെയ്ത കര്ഷകന് ജോയിയുടെ നികുതി സ്വീകരിക്കാത്തതിനാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് വില്ലേജ് അസിസ്റ്റന്റ് സിലീഷിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ വില്ലേജ് ഓഫിസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍, ഓഫിസര്‍ നല്കിയ റിപ്പോര്‍ട്ട് തൃപ്തീകരമല്ലെന്നാണ് കലക്ടറുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."