കമ്മ്യൂണിസ്റ്റ് വേട്ടയും മാപ്പിള പെണ്ണുങ്ങളും
കമ്മ്യൂണിസം മാപ്പിള പെണ്ണുങ്ങള്‍ക്ക് നേരെ വെട്ടുകത്തിയുമായി ഓടാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. ആവര്‍ത്തിച്ച് സത്യമാക്കാന്‍ ശ്രമിക്കുകയാണിതെന്ന് പറയാതിരിക്കാനാവില്ല. ഒന്നിന് പിറകെ ഒന്നായി ഉടലെടുക്കുമ്പോള്‍ അവസാനിക്കുന്ന പരമ്പരയാണെന്ന് കരുതി കാത്തിരിക്കുകയല്ലാതെ പരമ്പരക്കൊരവസാനം കാണുന്നില്ല .
ഫ്‌ളാഷ്‌മോബ്, ബത്തക്ക, കിതാബ്, അവസാനമായിതാ ഒടിഞ്ഞ ലിംഗവുമായി.....
മുന്നിലുള്ളതെല്ലാം കണ്ടു മടുത്ത തിമിരം ബാധിച്ച കണ്ണുകള്‍ക്ക് കാഴ്ചയാക്കാന്‍ കഷ്ടപ്പെടുന്ന സഖാക്കളെ കാണുമ്പോള്‍ സഹാതാപം തോന്നുന്നു. കെട്ടിയ പെണ്ണിനെ മറ്റുള്ളവര്‍ക്ക് വിട്ട് കൊടുത്ത് മറ്റുള്ളവരുടെ പെണ്ണിനെ തേടി നടക്കുന്ന രോഗത്തിന് മരുന്നില്ല. തന്റെതെല്ലാം അവള്‍ക്ക് സമ്മാനിച്ചപ്പോഴും ചാരിത്രത്തെ മാത്രം പിടിച്ചു വച്ച് മറ്റാര്‍ക്കോ കൊടുക്കുന്നു .അവളുടെത് മറ്റുള്ളവരിലേക്കും തിരിക്കുന്നു.
തുറന്നിട്ടത് കണ്ടു മടുത്തപ്പോള്‍ പൊതിഞ്ഞത് പൊതിയൂരാന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ എന്നേ ഇതിനെ വിശദീകരിക്കാനാവൂ...കറുത്ത തുണിയുടെ അനുവദിച്ച വിടവ് ലോകത്തെ കാണാനും കറുപ്പില്‍ പൊതിഞ്ഞ ഉടല് ലോകം കാണാതിരക്കാനും തന്നെയാണ്. ആ ലോകത്തിന്റെ വിശാലത അറിയാത്തത് മനസിന്റെ ഇടുക്കം കൊണ്ട് ചിന്തകള്‍ ചുരുങ്ങിയത് കൊണ്ടാണ്
ഡയമണ്ടിന്റെ വില അറിയാത്തവരും അതിനെ തിരിച്ചിയാത്തവരും മാത്രമാണ് പൂച്ചട്ടിയില്‍ കാഴ്ചക്ക്‌വയ്ക്കുക .അറിവുള്ളവര്‍ പൊതിഞ്ഞ് വളരെ ശ്രദ്ധയോടെ സൂക്ഷിക്കും. പെണ്ണ് വെറും ഭോഗവസ്തുവാക്കി കാഴ്ചക്ക് വയ്ക്കുന്നവര്‍ ഡയമണ്ട് ചട്ടിയില്‍ വയ്ക്കുന്നവരെപ്പോലെ മണ്ടന്‍ന്മാരാണ്....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."