മഴക്കെടുതിയില്‍ നഷ്ടംനേരിട്ട കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍ കിട്ടിയില്ലെന്നു പരാതി
നെല്ലിയാമ്പതി: പഞ്ചായത്തിലെ മഴക്കെടുതിയില്‍ നഷ്ടം സംഭവിച്ചകുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും സൗജന്യറേഷനും അര്‍ഹതപ്പെട്ട മുഴുവന്‍പേര്‍ക്കും കിട്ടിയില്ലെന്നു നെല്ലിയാമ്പതി തോട്ടംതൊഴിലാളികള്‍ പരാതി. ഓഗസ്റ്റ് 16 നുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലെ സ്ഥിതി കണക്കിലെടുത്ത് നഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരവും സൗജന്യ റേഷനും നല്‍കിയിരുന്നു. വനമേഖലയില്‍ പണിയെടുക്കുന്ന റേഷന്‍കാര്‍ഡു പോലും ഇല്ലാത്ത തൊഴിലാളികള്‍ക്ക് കനത്ത മഴയില്‍ ഉണ്ടായ നഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരവും സൗജന്യറേഷനും അനുവദിക്കുന്ന നടപടി സ്വീകരിച്ചില്ല.
നെല്ലിയാമ്പതിയില്‍ ദുരിതാശ്വാസ ക്യാമ്പുകളായ പ്രവര്‍ത്തിച്ചയിടങ്ങളില്‍ അരി, ധാന്യങ്ങള്‍ മറ്റും ഇപ്പോഴും കെട്ടിക്കിടക്കുന്നെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യവും ജനങ്ങള്‍ക്കിടയിലുണ്ട്. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഉണ്ടായ അപകട സാധ്യത കണക്കിലെടുത്ത് പണി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ട 15 ദിവസത്തെ വേതനം സംബന്ധിച്ച തീരുമാനവും നീളുകയാണ്. ഉള്‍പ്രദേശങ്ങളില്‍ കനത്തമഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന റോഡിന്റെ നവീകരണപദ്ധതികള്‍ എങ്ങുമെത്തിയില്ലെന്നതും ഖേദകരമാണ്. പോത്തുണ്ടി, നെല്ലിയാമ്പതി പ്രധാനപാതയുടെ നവീകരണത്തിനു കരാര്‍ നടപടികളായെങ്കിലും ഉള്‍പ്രദേശങ്ങളിലെ റോഡുകള്‍ ഗതാഗതയോഗ്യമല്ല.
പ്രധാന വ്യൂപോയിന്റിലേക്കുള്ള പുലയമ്പാറ,സീതാര്‍കുണ്ട് പാതയില്‍ ഇടിഞ്ഞുവീണ മണ്ണുനീക്കംചെയ്യാനോ അറ്റകുറ്റപ്പണി നടത്താനോ കഴിഞ്ഞിട്ടില്ല. കാരപ്പാറ എസ്റ്റേറ്റ് പാതയില്‍ 200 മീറ്റര്‍ നീളത്തില്‍ രൂപപ്പെട്ട വിള്ളല്‍ ഗതാഗതത്തെ ബാധിച്ചു. കൈകാട്ടി, കാരപ്പാറ പാത, മണ്ണാത്തിപ്പാലം, ബ്രൂക്‌ലാന്‍ഡ്, വിക്ടോറിയ പോത്തുമല, പകുതിപ്പാലം, തൂത്തംപാറ, വാഴക്കുണ്ട്, കട്ടിള പപ്പാറകോളനി പാതകളിലും അറ്റകുറ്റപണി നടത്തേണ്ടതായുണ്ട്.
കെ.ബാബു എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യബസ് നെല്ലിയാമ്പതിയിലെ തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ ആശ്വാസമായി. സ്വകാര്യബസില്‍ വന്നുപോകുന്ന വിദ്യാത്ഥികളില്‍നിന്നും 30 രൂപ വാങ്ങുന്നതായും ദിവസം 60 രൂപ ബസ് ചാര്‍ജ് നല്‍കി വേണം നെന്മാറയില്‍ പഠനത്തിനെത്താനെന്നതും പാവപ്പെട്ട വിദ്യാര്‍ഥികളെ വലക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."