HOME
DETAILS
MAL
മീരാകുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി
backup
June 22 2017 | 12:06 PM
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ മത്സരാര്‍ഥിയെ പ്രതിപക്ഷം പ്രഖ്യാപിച്ചു. മുന്‍ ലോക്സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായി മീരാകുമാറിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
ഡല്‍ഹി പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 16 പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഇന്ത്യയുടെ ആദ്യ വനിതാ ലോക്സഭാ സ്പീക്കറാണ് മീരാകുമാര്‍. ലോക്സഭാ സ്പീക്കറായ ആദ്യ ദളിത് വനിതയെന്ന റെക്കോര്‍ഡും മീരാകുമാറിനാണ്. രാംനാഥ് കോവിന്ദിനെ എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ കോവിന്ദിനെ പോലെ ദളിത് മുഖത്തിനു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ അന്വേഷണമാണ് മീരാകുമാറില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."