HOME
DETAILS

കല്‍പാത്തി രഥോത്സവത്തിന് ഇന്ന് തിരി തെളിയും

  
backup
November 14 2018 | 06:11 AM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%b0%e0%b4%a5%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2

പാലക്കാട്: കാശിയില്‍ പാതിയെന്ന കല്‍പാത്തിയില്‍ രഥോത്സവത്തിന് ഇന്ന് തിരി തെളിയും. രഥോത്സവത്തിനു മുന്നോടിയായുള്ള സംഗീതോത്സവം സമാപിച്ചതോടെ രഥോത്സവത്തിന് തുടക്കമായി. ഗ്രാമദേവതകള്‍ മുഖാമുഖം നോക്കി കാല്‍പാത്തിയിലെ ഭക്തിയിലാറാടിച്ച് അഞ്ചാം തിരുനാളും കൊടിയിറങ്ങിയതോടെ ഇനി രഥപ്രയാണത്തിന്റെ നാളുകളാണ്.
രഥോത്സവത്തിന്റ ഭാഗമായുള്ള രഥസംഗമത്തിന് മുന്നോടിയായി തിങ്കളാഴ്ച അര്‍ധരാത്രി അഗ്രഹാരവീഥിയില്‍ ദേവരഥസംഗമം നടന്നു. ഇന്ന് രാവിലെ 11 ന് ശേഷമാണ് രഥോത്സവമാരംഭിക്കുന്നതെന്നിരിക്കെ മൂന്നു രഥങ്ങളും പ്രഥമ ദിനമായ ഇന്ന് തേര്‍വീഥിയിലുണ്ടാവും. ഇന്നത്തെ ഒന്നാം തേരും നാളത്തെ രണ്ടാം തേരും കഴിഞ്ഞാല്‍ വെള്ളിയാഴ്ചത്തെ മൂന്നാം തേരുദിനമാണ്. നാടും നഗരവും കാത്തിരിക്കുന്ന ദേവരഥസംഗമം നടക്കുക.  സംസ്ഥാനത്തെ തന്നെ പ്രസിദ്ധമായ പൈതൃക ഗ്രാമമായ കാല്‍പാത്തിയുടെ അഗ്രഹാര വീഥികള്‍ നാലുകള്‍ രഥാത്സവത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പാണ്. കാഹളമില്ലാതെ പരന്നൊഴുകുന്ന കല്‍പാത്തിപ്പുഴയും തേരിനെ വരവേല്‍ക്കാന്‍ പുണ്യനദിയായി മാറി. അരിക്കോലമിട്ട വീട്ടുമുറ്റത്തെത്തിയ വിഷ്ണുമഹേശ്വര കുടുംബങ്ങളെ നിറദീപം തെളിച്ചും കര്‍പ്പൂരാദിയുഴിഞ്ഞും അഗ്രഹാരം വരവേറ്റു.  രഥോത്സവത്തിനു തുടക്കം കുറിക്കുന്ന ഇന്നത്തെ രഥപ്രയാണത്തില്‍ #ിന്ന് കല്‍പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയുടെ പരിവാര ദേവതകളുടെയും രഥോത്സവമാണ് നടക്കുന്നത്. പുതിയ കല്‍പാത്തി മന്തക്കര ഗണപതി ക്ഷേത്രമണ്ഡപത്തില്‍ ഇന്നലെ വൈകീട്ട് സംഗീതോത്സവം സമാപിച്ചു.
പുതിയ കല്‍പാത്തി മന്തക്കര മഹാഗണി പതി ക്ഷേത്രത്തില്‍ ഇന്നലെ വൈകീട്ട് മൂഷിക വാഹനത്തില്‍ എഴുന്നള്ളത്തുമുണ്ടായി. രണ്ടാം തേരുദിനമായ നാളെ പുതിയ കല്‍പാത്തിയുടെ രഥം കൂടി പ്രയാണമാരംഭിക്കുന്നതോടെ നാലുരഥങ്ങള്‍ അഗ്രഹാര വീഥിയിലുണ്ടാവും. മൂന്നാം തേരുദിനമായ വെള്ളിയാഴ്ച ചാത്തപ്പുരത്തിന്റെയും പഴയ കല്‍പാത്തിയുടെയും രഥങ്ങള്‍ കൂടി പ്രയാണം തുടങ്ങുന്നതോടെ എല്ലാ ദേവന്മാരുടെയും ദേവരഥങ്ങള്‍ അഗ്രഹാര വീഥികളെ വലം വെച്ചുകഴിയും.
ഒരു ദിവസം ഏറ്റവുമധികം ദൂരം പ്രയാണം നടത്തുന്ന രഥം ചാത്തപുരത്തിന്റേതാണ്. മൂന്നാം തേരുദിനത്തിലെ രഥസംഗമ കൂടി കഴിയന്നതോടെ 17 ന് ഉത്സവം കൊടിയിറങ്ങും. സര്‍ക്കാര്‍ സഹായമില്ലാതെയും പ്രളയത്തിന്റെ പേരില്‍ മാറ്റി വെച്ച സംഗീതോത്സവം ഉത്സവ പ്രേമികളുടെയും കലാകാരന്മാരുടെയും അഗ്രഹാര നിവാസികളുടെയും സഹകരണത്തോടെ മുടക്കം വരാതെ നടത്തി. തേരിനെ വരവേല്‍ക്കാന്‍ തേരുകടകളും സജീവമായിക്കഴിഞ്ഞു.
ഇനി നാടും നഗരവും കാത്തിരുന്ന കല്‍പാത്തി തേരിന് ഇന്ന് തുടക്കമാവം. ഒരാണ്ടുകാത്തിരുന്ന കല്‍പാത്തിയിലെ ദേവരഥസംഗമം മണ്ണും മനസ്സും കാത്തിരുന്ന അഗ്രഹാര വീഥികളിലെ ദേവരഥപ്രയാണത്തിന് തുടങ്ങിയതോടെ ഇനി രഥസംഗമത്തിനായുള്ള കാത്തിരിപ്പിന് അത് അഗ്രഹാര വീഥികളിലെ ബ്രാഹ്മണ സമൂഹത്തിന് മാത്രമല്ല കടല്‍കടന്നെത്തുന്ന വിദേശികള്‍ക്കുപോലും.

ഉത്സവങ്ങളില്‍ വെടിക്കെട്ട് അനുമതി: 21ന് ജില്ലാകലക്ടര്‍ യോഗം വിളിച്ചു

പാലക്കാട്: ഉത്സവങ്ങളുടെ ഭാഗമായി വെടിക്കെട്ട് നടത്തുന്നതിനുള്ള ലൈസന്‍സ് നടപടിക്രമങ്ങള്‍, സ്‌ഫോടകവസ്തു ചട്ടങ്ങളും സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അപകടരഹിതമായി വെടിക്കെട്ട് നടത്തുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചും വിശദീകരിക്കുന്നതിനുളള യോഗം നവംബര്‍ 21ന് വൈകിട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പൊലിസ്, റവന്യൂ, അഗ്‌നിശമനസേന, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഉത്സവ കമ്മിറ്റിക്കാര്‍, സ്‌ഫോടകവസ്തു നിര്‍മാതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago