ദലിത് സ്ത്രീയായതുകൊണ്ടു മാത്രം സംഘപരിവാര്‍ വേട്ടയാടുകയാണെന്ന് ബിന്ദു തങ്കം
അഗളി: ദലിത് സ്ത്രീയായതുകൊണ്ടു മാത്രം സംഘപരിവാര്‍ തന്നെ വേട്ടയാടുകയാണെന്ന് ബിന്ദു തങ്കം. ജീവനു ഭീഷിണിയുണ്ടായിട്ടും പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിക്കുന്നില്ലെന്നും അഗളി സ്‌കൂളിലെ അധ്യാപിക കൂടിയായ ബിന്ദു തങ്കം പറയുന്നു. ശബരിമലയിലെ സ്ത്രീപ്രവേശം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ വിധി പശ്ചത്തലത്തില്‍ ശബരിമലയില്‍ എത്തിയ സ്ത്രീകളില്‍ തന്നെ മാത്രം വിടാതെ ഭീഷണിയും തെറിവിളിയും തുടരുകയാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ഡി. ജി.പിക്കും, എസി-എസ്ടി കമ്മിഷനും, മനുഷ്യാവകാശ കമ്മിഷനും പരാതിപ്പെട്ടതായും ബിന്ദു തങ്കം പറഞ്ഞു. തിങ്കളാഴ്ച്ച രാത്രിയും ഇവര്‍ താമസിക്കു വീടിനു നേരെ ആക്രമണം നടന്നു. സംരക്ഷണം നല്‍കിയ വ്യക്തിക്കും ഭീഷിണിയും, തെറിവിളിയും ഉണ്ടായി. ഇതെല്ലാം ചെയ്യുന്നത് സംഘപരിവാറിന്റെ നേതൃത്വത്തിലാണെന്ന് ബിന്ദു തങ്കം വ്യക്തമാക്കി.
പൊലിസ് സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ നിരാശയാണ് ഫലമെന്നും, ശബരിമലയില്‍ പോകാന്‍ തയ്യറായതു മുതല്‍ നടന്ന ആക്രമണത്തിന് തനിക്ക് പൊലിസ് സംരക്ഷണം നല്‍കിയിരുന്നതായും, അഗളി സ്‌കൂളിലെത്തിയപ്പോള്‍ മുതല്‍ തനിക്ക്് സംരക്ഷണം ലഭിക്കുന്നില്ല. ജീവഹാനിവരെ സംഭവിക്കാമെന്ന നിലയിലാണ് ദിവസവും സ്‌കൂളിലെത്തുന്നത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് നാളുകളായി ശബരിമലയിലെത്തി അയ്യപ്പനെ കാണണമെന്ന പ്രാര്‍ഥന സഫലീകരിക്കനായി പോകാന്‍ തയ്യറായത്. തുടര്‍ന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചുവരികയും ചെയ്തു. വീണ്ടും ശബരിമലിയിലേക്ക് വരുമെന്ന് പറഞ്ഞിരുങ്കെിലും അതിന് ഇപ്പോള്‍ തയ്യറാകാത്തത് വിശ്വാസി സമൂഹത്തെമാനിച്ചതുകൊണ്ടാണ്. എന്നിരിക്കിലും സംഘപരിവാറും രാഷ്ട്രീയ ലക്ഷ്യത്തിനായി തന്നെ വീണ്ടും, വീണ്ടും ആക്രമിക്കുകയാണ്. വാടക വീട് നല്‍കാന്‍ ആരും തയ്യറാകുന്നില്ല.
എങ്കിലും അത് സംഘപരിവാറിന്റെ അജണ്ടയായി കാണുന്നില്ല. വിശ്വാസിസമൂഹത്തിലുളളവര്‍ എന്നെ തിരിച്ചറിഞ്ഞതുകൊണ്ടാവാം. തന്ത്രിക്ക് പണം കൊടുത്ത് ദര്‍ശനം നടത്തിയതിനെ എന്തുകൊണ്ട് ഇവര്‍ ചോദ്യം ചെയ്യുന്നില്ല. പകലില്‍ നാമജപവും ശരണം വിളിയും അതെ നാവുകൊണ്ട് രാത്രയില്‍ തെറിവിളി നടത്തുന്നത് സംസ്‌കാര ശ്യൂനതയാണ്. ദലിതയായി ജനിച്ച താന്‍ കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ട്. വിശ്വാസത്തിന്റെ പുറത്താണ് ശബരിമല ദര്‍ശനത്തിന് തയ്യറായതും. അട്ടപ്പാടിയില്‍ ജോലിക്ക് പ്രവേശിച്ചതു മുതല്‍ വിശ്വാസി സമൂഹത്തിന്റെ പേരിലുളള ആക്രമണംനടത്തുന്നു. രാഷ്ട്രിയ മുതലെടുപ്പ് മാത്രമാണ് ലക്ഷ്യം. അതുകൊണ്ട് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വിശ്വാസമുളളതുകൊണ്ട് നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം. പി.ടി.എ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എല്ലാവരുടെയും നല്ല രീതിയിലുളള സമീപനമാണെന്നുംഅവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."