നിയമനാംഗീകാരം ലഭിച്ച മുഴുവന്‍ അധ്യാപകരുടെയും ശമ്പളം ഉറപ്പുവരുത്തണം: കെ.എ.ടി.എഫ്
ആലപ്പുഴ: 2015-16 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന് പ്രകാരം അംഗീകാരം ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്, ആലപ്പുഴ റവന്യു ജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
2016-17 ലെ സ്റ്റാഫ് ഫിക്സേഷന് നടപടികള്‍ എത്രയുംവേഗം പൂര്‍ത്തീകരിക്കുക, ഇനിയും ലഭിക്കാത്ത പാഠപുസ്തകങ്ങളുടെ വിതരണം എത്രയുംവേഗത്തിലാക്കുക, ഭാഷാധ്യാപക തസ്തിക അനുവദിക്കുന്നതിലുള്ള കുട്ടികളുടെ എണ്ണത്തില്‍ ആനുപാതികമായ കുറവുവരുത്തുക.
പി. എഫില്‍നിന്ന് തുക പിന്‍വലിക്കുന്നതിലുള്ള തടസ്സങ്ങള്‍ നീക്കുക, ഹയര്‍ സെക്കണ്ടറിയില്‍ അറബിഭാഷ തുടര്‍പഠനത്തിനുള്ള അവസരം ഒരുക്കുക, ഒഴിവുള്ള അധ്യാപക തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രസിഡന്റ് എ. അസീസ് കുട്ടി അധ്യക്ഷത വഹിച്ചു. പി. പി. എ ബക്കര്‍, മുഹമ്മദ് ഫൈസല്‍, എം. അബ്ദുല്‍ ലത്തീഫ്, നിഷാദ്, നവാസുദ്ദീന്‍ കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."