വൃദ്ധയുടെ മാല മോഷ്ടിച്ചു കടന്ന യുവാവിനെ പൊലിസ് പിടിക്കൂടി
അമ്പലപ്പുഴ: ക്ഷേത്രത്തിലെത്തിയ വൃദ്ധയുടെ മാല മോഷ്ടിച്ചു കടന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കട്ടപ്പന ഉപ്പുതോട് പുള്ളിക്കകത്ത് വീട്ടില്‍ ദീപു (19) നെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി12-30 ഓടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തിനെത്തിയ പുറക്കാട് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് പുത്തന്‍ പറമ്പ് ഭവാനി (80) ന്റെ ഒന്നര പവന് തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഇയാള്‍ പൊട്ടിച്ചു കടന്നത്.
ബുധനാഴ്ച 5-30 ഓടെ ഗുരുവായൂരില്‍ നിന്നാണ് ഇയ്യാള് അമ്പലപ്പുഴയിലെത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തില്‍ തങ്ങിയ ദീപു ഭവാനി യുമായി ചെങ്ങാത്തത്തിലാകുകയും രാത്രി 12-30 ഓടെ മാല പൊട്ടിച്ച് രക്ഷപെടുകയുമായിരുന്നു.
ഭവാനിയുടെ ബഹളം കേട്ട് മറ്റു ഭക്തരും ജീവനക്കാരും ഇയ്യാളെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.വിവരമറിഞ്ഞെത്തിയ പൊലിസ് ട്രെയിന്‍ മാര്‍ഗം ഇയ്യാള് കടന്നു കാണുമെന്ന പ്രതീക്ഷയില്‍ ആര്.പി.എഫിനെ വിവരം അറിയിച്ചു.
ട്രെയിനില്‍ കൊല്ലം സ്റ്റേഷനില്‍ എത്തിയ ഇയ്യാളെ ടിക്കറ്റെടുക്കാതെയാത്ര ചെയ്തതിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുകയും ഫോട്ടോ അമ്പലപ്പുഴ പൊലിസിനു കൈമാറി.
ചിത്രം ഭവാനിയെ കാണിച്ച് ബോദ്ധ്യപ്പെട്ടതിനു ശേഷം അമ്പലപ്പുഴ പൊലിസ് കൊല്ലത്തെത്തി ഇയ്യാളെ കസ്റ്റഡിയിലെടുത്തു.ഇയ്യാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."