കാട്ടുപന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരുക്കേറ്റു
ബദിയഡുക്ക: കാട്ടുപന്നിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കനു പരുക്കേറ്റു. നെല്ലിക്കട്ട എതിര്‍ത്തോട് സ്വദേശി മഹലിംഗ(50)യ്ക്കുനേരെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. സാരമായി പരുക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മഹാലിംഗ വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയതായിരുന്നു. രാത്രി എട്ടോടെ സാധനങ്ങള്‍ വാങ്ങി ഇടവഴിയില്‍ കൂടി നടന്നുപോകുന്നതിനിടയിലാണു പന്നി ഇയാളെ അക്രമിച്ചത്. ആക്രമണത്തില്‍ കാലിനു പരുക്കേറ്റ മഹാലിംഗ എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ വന്നതോടെ നേരം പുലരുംവരെ അവിടെ തന്നെ കിടക്കുകയായിരുന്നു. നേരം പുലര്‍ന്നിട്ടും ഇയാള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്നു ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചലിലാണു കുറ്റിക്കാട്ടില്‍ മഹാലിംഗയെ കണ്ടെത്തിയത്. ഉടന്‍ കാസര്‍ക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."