HOME
DETAILS
MAL
എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം: എം ലിജു
backup
June 22 2017 | 18:06 PM
ആലപ്പുഴ: കെ.എസ്.യു നേതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും ആശുപത്രിയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം ലിജു ആവശ്യപ്പെട്ടു.
ഭരണത്തിന്റെ ബലത്തില്‍ കുട്ടിസഖാക്കള്‍ കാട്ടിയ അതിക്രമം പോലീസും കണ്ടുനില്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആശുപത്രിയില്‍ രോഗികളെപ്പോലും ഭയവിഹ്വലരാക്കിയ എസ് എഫ് ഐ നടപടിയെ ലിജു അപലപിച്ചു.
കെ.എസ്.യു നേതാവ് ഹരികൃഷ്ണനേയും മാതാവിനേയും വീടുകയറി ആക്രമിവരേയും ആശുപത്രിയില്‍ നേതാക്കളെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്കിയവരേയും ഉടന്‍ അറസ്റ്റ് ചെയ്യണം. ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ലിജു മുന്നറിയിപ്പ് നല്കി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ലിജു സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."