HOME
DETAILS

സേഫ് റ്റു ഈറ്റ് പദ്ധതി ജൈവപച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം

  
backup
October 19 2019 | 18:10 PM

safe-to-eat-project-783969-2


തിരുവനന്തപുരം: സംസ്ഥാനത്ത് വിറ്റഴിക്കുന്ന ജൈവ പച്ചക്കറികളില്‍ അപകടകരമായ അളവില്‍ കീടനാശിനി സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്. സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാല ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ നടത്തിയ പരിശോധനയിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്.
പൊതുവിപണി, കൃഷിയിടങ്ങള്‍, ജൈവ വിപണനശാലകള്‍, ഇക്കോഷോപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് പരിശോധന നടത്തിയത്. ഇവയില്‍ ഏറ്റവും കൂടുതല്‍ വിഷാംശം കണ്ടെത്തിയത് 'ജൈവം' എന്ന പേരില്‍ നടത്തുന്ന വിപണന ശാലകളില്‍ നിന്നുള്ളവയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 'ജൈവം' എന്ന് പേരിട്ട് പൊതുവിപണിയേക്കാള്‍ ഉയര്‍ന്ന വിലക്ക് വില്‍പന നടത്തുന്ന ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച 36 ഇനം പച്ചക്കറി സാമ്പിളുകളില്‍ ഒന്‍പത് എണ്ണത്തിലും മാരകമായ വിഷാംശമാണ് കണ്ടെത്തിയത് (25%). ഇവയില്‍ ഉപയോഗിച്ചിരിക്കുന്ന 8 കീടനാശിനികളും അനുവദനീയമല്ലാത്തവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെണ്ട, കാപ്‌സിക്കം, വെള്ളരി, സലാഡ് വെള്ളരി, പടവലം, തക്കാളി, പയര്‍ എന്നിവയിലാണ് പ്രധാനമായും കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. ഇക്കാര്യം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്നും ഇതുസംബന്ധിച്ച് ബോധവല്‍ക്കരണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ജൈവ വിപണന ശാലകളിലെ ചുവപ്പ് ചീര, ബീന്‍സ്, ബീറ്റ്‌റൂട്ട്, പാവല്‍, വഴുതന, കാരറ്റ്, സാമ്പാര്‍ മുളക്, അമരയ്ക്ക, മുരിങ്ങക്ക, പച്ചമുളക്, കോവയ്ക്ക, മാങ്ങ, കൈതച്ചക്ക എന്നിവയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
മറ്റു സ്രോതസുകളെ അപേക്ഷിച്ച് സംസ്ഥാന കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ഏറ്റവും കുറഞ്ഞ അളവില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. ഇക്കോഷോപ്പുകളില്‍ നിന്ന് ശേഖരിച്ച 10.16 പച്ചക്കറികളില്‍ മാത്രമേ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുള്ളൂ. കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിച്ച പച്ചക്കറി സാമ്പിളുകളില്‍ അതാതു വിളകളില്‍ അനുവദിച്ചിട്ടില്ലാത്ത കീടനാശിനിയാണ് പ്രയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പൊതുവിപണിയില്‍ ലഭിക്കുന്ന പച്ചമുന്തിരിയില്‍ നിരോധിച്ചിട്ടുള്ള പ്രൊഫനോഫോസ് ഉള്‍പ്പെടെയുള്ള എട്ടോളം കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്. മുന്തിരിയെ കൂടാതെ സംസ്ഥാനത്ത് കൃഷിയില്ലാത്ത ജീരകം, പെരുംജീരകം എന്നിവയുടെ അന്‍പത് ശതമാനം സാമ്പിളുകളിലും ശുപാര്‍ശ ചെയ്യാത്ത കീടനാശിനികളാണ് ഉപയോഗിക്കുന്നത്.
സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന കുമ്പളം, വഴുതന, മരച്ചീനി, ചതുരപ്പയര്‍, വാളരിപയര്‍, പീച്ചങ്ങ, രസകദളി, മാമ്പഴം, ചെങ്കതളിപ്പഴം, പപ്പായ, കൈതച്ചക്ക, റോസ് ആപ്പിള്‍ എന്നിവ പൂര്‍ണ സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യവസ്തുക്കളില്‍ 729 സാമ്പിളുകളിലായി നടത്തിയ പരിശോധനയില്‍ 17.55% സാമ്പിളുകളിലാണ് കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ 17.37 പച്ചക്കറിയും 19.44% പഴവര്‍ഗങ്ങളും 50% സുഗന്ധ വ്യഞ്ജനങ്ങളുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago