പുതുതലമുറയെ വായനയിലേക്ക് നയിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയും: എ.എം ആരിഫ്
ആലപ്പുഴ: പുതിയ തലമുറയെ വായനയിലേക്കു വഴിതിരിച്ചുവിടാന്‍ നവമാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് എ.എം ആരിഫ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. കൈവിട്ടുപോയ സംസ്‌കാരത്തെ തിരിച്ചുപിടിക്കാനുള്ള ഒരു മഹത്തായ യജ്ഞമാണ് വായനയെന്നും അദ്ദേഹം പറഞ്ഞു.
വായനപക്ഷാചരണത്തിന്റെ ഭാഗമായി കാലടി സംസ്‌കൃത സര്‍വകലാശാലയുടെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ഇവായനയുടെ സാധ്യതകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്‌കാരത്തില്‍ എപ്പോഴും കൂട്ടായും കരുത്തായും ഉണ്ടായിരുന്നത് വായനയാണ്. പൈങ്കിളി പ്രസിദ്ധീകരണം എന്നു വിളിച്ച് കളിയാക്കിയ പ്രസിദ്ധീകരണങ്ങള്‍ പോലും മലയാളിയുടെ വായനശീലത്തെ പരിപോഷിപ്പിച്ചിരുന്നു. അവിടെ നിന്ന് കാഴ്ചയുടെ ലോകത്തേക്കുള്ള പൊടുന്നനെയുള്ള മാറ്റത്തോടെയാണ് അപകടം പിണഞ്ഞത്.
സാധാരണക്കാര്‍ ഇന്ന് പത്രം വായിക്കുന്ന ശീലം കുറഞ്ഞുവരുകയാണ്. സ്‌കൂളുകളില്‍ കുട്ടികളെ പത്രം വായിക്കാന്‍ പ്രേരിപ്പിക്കുന്നതുമില്ല. ശാരീരികാരോഗ്യത്തിനു വ്യായാമം പോലെ മാനസികാരോഗ്യത്തിനുള്ള മികച്ച വ്യായാമം വായന മാത്രമാണ്.
വായനയുടെ കുറവ് നമ്മുടെ സംസ്‌കാരത്തിലും വലിയ മാറ്റമാണുണ്ടാക്കിയത്. കൂടുതല്‍ അടുക്കാന്‍ പഠിക്കുന്നതിനു പകരം കൂടുതല്‍ അകലാന്‍ പഠിച്ചതോടെ ജാതിചിന്ത പണ്ടത്തേക്കാള്‍ രൂഢമൂലമായി അദ്ദേഹം പറഞ്ഞു.
ജില്ല സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഇന്‍ഫര്‍മേഷന്‍പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ ആലപ്പി വിഷന്‍ ചാനല്‍ എഡിറ്റര്‍ ആര്‍. സബീഷ് വിഷയാവതരണം നടത്തി.
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല മോഡറേറ്ററായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വിനോദ്, വിദ്യാഭ്യാസസമതി അധ്യക്ഷ ഹേമ ദാമോദരന്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമതി അധ്യക്ഷന്‍ ആര്‍. വിദ്യാധരന്‍, സാക്ഷരത മിഷന്‍ ജില്ല കോഓര്‍ഡിനേറ്റര്‍ കെ.വി. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."