' തലനരയ്ക്കാന്‍ അനുവദിക്കാത്ത വൃദ്ധന്മാര്‍ എന്റെ തലയോട്ടിയുടെ ഉള്ളളവ് പരിശോധിക്കുന്നു'
തിരുവനന്തപുരം: പ്രായത്തെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പിക്കു മറുപടിയുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ജന്മനാ തലച്ചോറ് ശുഷ്‌കമായ, തലനരയ്ക്കാനനുവദിക്കാത്ത ചില വൃദ്ധന്മാര്‍ തന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണ്. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്കു കടത്താന്‍ സഹായിച്ച യുവവൃദ്ധന്റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുക. പക്ഷേ, വറ്റിവരണ്ട തലമണ്ടയില്‍ നിന്നു കറുത്ത ചായത്തിന്റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ എന്ന് ഫേസ്ബുക്കിലെ കുറിപ്പില്‍ വി.എസ് വ്യക്തമാക്കി.
കേരളത്തിന്റെ വികസന കുതിപ്പിനെ കുറിച്ച് പറയാതെ ശബരിമല വിഷയം ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷം തയാറായതെന്ന് വി.എസ് ആരോപിക്കുന്നു. ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസിനെ കച്ചിത്തുരുമ്പാക്കി പിടിച്ചിരിക്കുകയാണ് യു.ഡി.എഫ്. ജനകീയ പ്രശ്‌നങ്ങള്‍ പറയുവാന്‍ ഇവര്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."