HOME
DETAILS

പലചരക്കുകളില്‍ മായം; ഉറക്കം നടിച്ച് അധികൃതര്‍

  
backup
November 14 2018 | 07:11 AM

%e0%b4%aa%e0%b4%b2%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%af%e0%b4%82-%e0%b4%89%e0%b4%b1%e0%b4%95

കാസര്‍കോട്: ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കി പലചരക്കുകളില്‍ വ്യാപകമായി മായം ചേര്‍ക്കുന്നതായി പരാതി ശക്തമാകുന്നു. എന്നാല്‍, പലവട്ടം ഇത്തരത്തില്‍ പരാതിയുയര്‍ന്നിട്ടുണ്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും ആരോപണമുണ്ട്. പലചരയ്ക്ക് വില്‍പ്പനയില്‍ മായം ചേര്‍ക്കുന്നതു പരിശോധിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഇനിയും ഉണര്‍ന്നിട്ടില്ല. ഇതുമൂലം ദിവസവും മായം ചേര്‍ത്ത സാധനങ്ങള്‍ വാങ്ങിക്കഴിക്കേണ്ട ഗതികേടിലാണു പൊതുജനങ്ങള്‍.
നിത്യോപയോഗ സാധനങ്ങളായ ചായപ്പൊടി മുതല്‍ വിവിധ സാധനങ്ങള്‍ ജില്ലയുടെ പല ഭാഗങ്ങളിലും മായം ചേര്‍ത്താണ് വില്‍പന നടത്തുന്നത്. മൊത്തവിതരണ കച്ചവടക്കാരാണു പ്രധാനമായും ചില്ലറ വില്‍പന കടകളിലേക്കു സാധനങ്ങള്‍ വിതരണം നടത്തുന്നത്. മായം കലര്‍ത്തിയ ചായപ്പൊടിക്ക് മാര്‍ക്കറ്റിലെ ഏറ്റവും മുന്തിയ ഇനത്തിന്റെ തുക ഈടാക്കിയാണു മൊത്ത വിതരണക്കാര്‍ വില്‍പന നടത്തുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പേരുകളിലും ഇത്തരം മായം കലര്‍ന്ന സാധനങ്ങള്‍ ചില്ലറ വില്‍പ്പനകടകളില്‍നിന്നു ലഭിക്കുന്നതായി ഉപഭോക്താക്കള്‍ ആരോപിക്കുന്നു. മയൂരി ഉള്‍പ്പെടെയുള്ളവയുടെ പേരിലാണ് മായം ചേര്‍ത്ത ചായപ്പൊടി കച്ചവടം തകൃതിയായി നടക്കുന്നത്. ഇത്തരം ചായപ്പൊടികള്‍ നല്ല വിലകൊടുത്തു വാങ്ങിക്കുന്നവര്‍ ഇത് ഉപയോഗിക്കുകയും വിവിധ തരത്തിലുള്ള രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. മായം ചേര്‍ത്ത ചായപ്പൊടി ഉപയോഗിച്ച് ചായ ഉണ്ടാക്കിയാല്‍ കൃത്രിമം തിരിച്ചറിയാന്‍ പറ്റില്ലെങ്കിലും കട്ടന്‍ചായ ഉണ്ടാക്കിയാല്‍ ഇക്കാര്യം വളരെ വ്യക്തമായാ മനസിലാക്കാനാകും. മായം കലര്‍ത്തിയ ചായപ്പൊടിയാണെങ്കില്‍ കട്ടന്‍ചായയില്‍ വെള്ളത്തിനു മുകളിലായി നാരുകളും എണ്ണമയം പോലെയുള്ള പാടകളും ഉയര്‍ന്നുനില്‍ക്കും. ജില്ലയിലെ ഹോട്ടലുകളില്‍ ഉള്‍പ്പെടെ ഇത്തരം ചായപ്പൊടികള്‍ യഥേഷ്ടം വിതരണം ചെയ്തുവരുന്നുണ്ടെങ്കിലും ഹോട്ടല്‍ ഉടമകള്‍ക്കും മായം തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇതിനു പുറമെ മായം ചേര്‍ത്തതും ഗുണനിലവാരം കുറഞ്ഞതുമായ നിത്യോപയോഗ സാധനങ്ങള്‍ ജില്ലയിലെ കടകളിലും ഹോട്ടലുകളിലും മൊത്തവിതരണക്കാര്‍ ഇഷ്ടംപോലെ വിറ്റഴിക്കുമ്പോഴും ഇവ പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ ഉറക്കിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  17 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago