കേന്ദ്രം തൊഴിലാളികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നു: ചെങ്ങറ സുരേന്ദ്രന്
പൂച്ചാക്കല്‍: കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുടെ അവകാശത്തെ ചോദ്യം ചെയ്യുകയാണെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയന് (എ.ഐ.റ്റി.യു.സി ) സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രന്.
യൂനിയന്‍ അരൂര്‍ ഈസ്റ്റ് മണ്ഡലം സമ്മേളനം പൂച്ചാക്കലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 12 കോടിയും സംസ്ഥാനത്ത് 16 ലക്ഷം തൊഴിലാളികളും ഈ രംഗത്ത് പണിയെടുക്കുന്നു. പാവപ്പെട്ട കുടുബങ്ങളെ കണ്ണീരിലാഴ്ത്തുന്ന നടപടിയാണ് ഇപ്പോള്‍ കേന്ദ്രം അവലംബിക്കുന്നത്.
ഗ്രാമീണ ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനായി പ്രതീക്ഷയര്‍പ്പിച്ച പദ്ധതി തന്നെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ. ബാബുലാല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.കെ ഉത്തമന്, അഡ്വ. ഡി. സുരേഷ് ബാബു, വി.പി സുനില്‍, മേനക ബാലകൃഷ്ണന്, കെ.കെ പ്രഭാകരന്, സി ചെല്ലപ്പന്, കെ.ജി രഘുവരന്, ഡോ.പ്രദീപ് കുടയ്ക്കല്‍, ഉഷാ ബാബുലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി മേനക ബാലകൃഷ്ണന് (പ്രസിഡന്റ്), കെ സുഭദ്രാമ്മ, അമ്പിളി തിലകന്, സിന്ധു മഹേശന് (വൈസ് പ്രസിഡന്റ്മാര്‍), കെ ബാബുലാല്‍ (സെക്രട്ടറി) രാജേഷ് രാമകൃഷ്ണന്, എന്‍.ആര് അനിരുദ്ധന്, മേഘാ വേണു (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജൂലൈ 5 ന് പൂച്ചാക്കല്‍ പോസ്റ്റോഫീസ് മാര്‍ച്ച് നടത്താനും സമ്മേളനം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."