കൊയിലിയില്‍ താക്കോല്‍ദ്വാര ഹൃദയശസ്ത്രക്രിയ നടത്തി
കണ്ണൂര്‍: കൊയിലി ഹാര്‍ട്ട് സെന്ററില്‍ ആധുനിക താക്കോല്‍ദ്വാര ബൈപ്പാസ് ഹൃദയശസ്ത്രക്രിയ വിജയകരമായി നടത്തി.
മലബാറില്‍ തന്നെ ആദ്യമായി കൊയിലി ഹാര്‍ട്ട് സെന്ററിലാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ.പ്രസാദ് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞമാസം 20 നാണ് കൊയിലി ആശുപത്രിയില്‍ ആദ്യമായി താക്കോല്‍ദ്വാര ബൈപ്പാസ് സര്‍ജറി ഹൃദയ ശസ്ത്രക്രിയ വിദഗ്ധര്‍ ഡോ. പ്രസാദ് സുരേന്ദ്രനും കാര്‍ഡിയാക് അനസ്‌തെസിസ്റ്റ് ഡോ. എം ഗണേശും സംഘവും വിജയകരമായി നടത്തിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പഴയങ്ങാടി സ്വദേശിയായ 52 കാരനാണ് രക്തക്കുഴലില്‍ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ഈ സര്‍ജറിക്ക് വിധേയനായത്. ഒന്നര ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവായത്. സാധാരണ ബൈപ്പാസ് ചെയ്യുമ്പോള്‍ എട്ട് ആഴ്ച്ച വിശ്രമം വേണം. മാത്രമല്ല മൂന്നു മാസത്തോളം ഭാരമുള്ള വസ്തുക്കള്‍ എടുക്കാനും പാടില്ല.
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ രോഗിക്ക് വേഗം സുഖം പ്രാപിച്ച് ജോലിയില്‍ പ്രവേശിക്കാമെന്നതാണ് പ്രധാന ഗുണം.
താക്കോല്‍ദ്വാരശസ്ത്രക്രിയക്ക് വലിയ മുറിവും ഉണ്ടാകുന്നില്ല. ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ നെഞ്ചിന്റെ ഒരു ഭാഗത്ത് അഞ്ച് ഇഞ്ച് നീളത്തില്‍ മാത്രമാണ് മുറിവുണ്ടാക്കേണ്ടി വന്നത്. വാര്‍ത്താസമ്മേളനത്തില്‍ എം.ഡി വിജയരാജന്‍, ഡോ. എം. ഗണേശ്, പി.കെ ശ്രീവത്സന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."