സര്‍വകലാശാലകള്‍ നീതിയുക്തമായ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാവണം: ഗവര്‍ണര്‍
തേഞ്ഞിപ്പലം: ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ സര്‍വകലാശാലകള്‍ നീതിയുക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവണമെന്നും അവിടെയുണ്ടാകുന്ന പുതിയ ആശയങ്ങളും അറിവുകളും സമൂഹത്തിന് ഉപയോഗപ്പെടണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ലൈഫ് സയന്‍സ് പഠനവകുപ്പിന് വേണ്ടി നിര്‍മിച്ച ഗോള്‍ഡന്‍ ജൂബിലി ലൈഫ് സയന്‍സ് ബ്ലോക്കിന്റെയും അനിമല്‍ ഹൗസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികളുടെ പരാതികള്‍ സര്‍വകലാശാലാ തലത്തില്‍ തന്നെ പരിഹരിച്ച് പരാതി രഹിത സര്‍വകലാശാലകളായി മാറ്റേണ്ടതുണ്ട്. വിദ്യാര്‍ഥികളെ ചിന്തിക്കാന്‍ പഠിപ്പിക്കുകയും തങ്ങളുടെ മുന്‍പിലുള്ള അറിവുകളെ ചോദ്യം ചെയ്യാന്‍ പ്രാപ്തരാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. യൂനിവേഴ്‌സിറ്റി എഞ്ചിനീയര്‍ വി.ആര്‍ അനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിന്‍ിക്കേറ്റംഗങ്ങളായ കെ.കെ ഹനീഫ, ഡോ.കെ.ഡി ബാഹുലേയന്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.സി.എല്‍ ജോഷി സംസാരിച്ചു.
2962 സ്‌ക്വയര്‍ മീറ്റര്‍ ഗോള്‍ഡന്‍ ജൂബിലി കെട്ടിടം 6.04 കോടി രൂപ ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്. കോണ്‍ഫറന്‍സ് റൂം, ഇന്‍സ്ട്രുമെന്റ് റൂം, സെറികള്‍ച്ചര്‍ റൂം ലാബുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ഇതിലുണ്ട്.
നാലു നിലകളാണുള്ളത്. അനിമല്‍ ഹൗസ് 962 സ്‌ക്വയര്‍ മീറ്ററാണ്. 1.15 കോടി രൂപയാണ് ഇതിന് ചെലവിട്ടത്. രണ്ട് നിലകളായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."