അധ്യാപകര്‍ അറിവിന്റെ പുതിയ മേഖലകള്‍ തേടണം: അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍
കൂത്തുപറമ്പ്: കുട്ടികളിലേക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കാനും പുതിയഅറിവിന്റെ സംവിധാനങ്ങള്‍ തേടാനും അധ്യാപകര്‍ മുന്നോട്ടുവരണമെന്ന് ജംഇയത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ലീഡേഴ്‌സ് ക്യാംപ് പറമ്പായിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിജ്ഞാന വിസ്‌ഫോടനത്തിന്റെ പുതിയതരംഗങ്ങള്‍ വര്‍ത്തമാനകാലത്ത് ചലനം സൃഷ്ടിക്കുമ്പോള്‍ അറിവിന്റെ പുതിയമേഖലകള്‍ അത്യവാശ്യമാണെന്നും അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. വിഷന്‍ 201819 പദ്ധതി അബ്ദുസമദ് മുട്ടം സമര്‍പ്പിച്ചു. അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. മഖാം സിയാറത്തിന് അബ്ദുല്‍ലത്തീഫ് ഫൈസിയും സദസിന് അലി ദാരിമിയും നേതൃത്വം നല്‍കി. ഇബ്രാഹിം ബാഖവി പൊന്ന്യം, ബഷീര്‍ പാനൂര്‍, ജലീല്‍ മക്ക, സുബൈര്‍ സിറ്റി, അബ്ദുല്‍ഷുക്കൂര്‍ ഫൈസി, അബ്ദുല്‍സലാം ഇരിക്കൂര്‍ സംസാരിച്ചു. വിവിധസെഷനുകള്‍ക്ക് അബ്ദുല്‍ഷുക്കൂര്‍ ഫൈസി, അബ്ദുറഹ്മാന്‍ മിസ്ബാഹി, സകരിയ്യ ദാരിമി, സലാം ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഗ്രൂപ്പ് ചര്‍ച്ചകള്‍ ഷഫീഖ് അസ്അദി, ഉമര്‍ മുഖ്താര്‍ ഹുദവി, ജാഫര്‍ അസ്ഹരി, ഹാരിസ് അസ്ഹരി, മുഹമ്മദ് ഫൈസി എന്നിവര്‍ അവതരിപ്പിച്ചു. മുഅല്ലിം പ്രബന്ധരചനാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും കുടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ വിതരണം ചെയ്തു.
സുന്നി ബാലവേദി ജില്ലാ സമ്മേളനപദ്ധതി ജില്ലാകണ്‍വീനര്‍ മുനീര്‍ കുന്നത്ത് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."