നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി
കണ്ണൂര്‍: കോര്പറേഷന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ മക്കാനി ഭാഗത്തെ ആറോളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. തെക്കിബസാര്‍ പരിസരത്തെ ബ്ലണ്ട് കഫേ, റോട്ടാനക്ലബ് എന്നിവിടങ്ങളിലാണ് ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയത്. പഴകിയ ചിക്കന്‍, ബീഫ് പാകം ചെയ്തത്, ന്യൂഡില്‍സ്, ഫ്രൈഡ്റൈസ്, ചിക്കന്റെ വിവിധ വിഭവങ്ങള്‍ എന്നിവയാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. കൂടാതെ തെക്കി ബസാര്‍ മേഖലയിലെ വി.പികെ സ്റ്റോര്‍, റോട്ടാന ക്ലബ്, ആശിര്‍വാദ് ആശുപത്രി പരിസരത്തെ ഉത്രാടം റസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ് എന്നിവയും പിടിച്ചെടുത്തു. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷൈന്‍ പി. ജോസ്, സി.എന്‍ ലിജിന, പി. അനുഷ്ക പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."