പുതിയകണ്ടം വയലില്‍ കക്കൂസ് മാലിന്യം തള്ളി
തളിപ്പറമ്പ്: ചവനപ്പുഴ പുതിയകണ്ടം വയലില്‍ സാമൂഹ്യ വിരുദ്ധര്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളി.
ചവനപ്പുഴ നൂര്‍ ജുമാ മസ്ജിദിന് സമീപം അല്‍പം മാറി പുതിയകണ്ടത്തു നിന്നും കരിമ്പം പാലത്തിനു സമീപത്തേക്ക് എത്തുന്ന റോഡരികിലെ വയലിലാണ് മാലിന്യം തള്ളിയത്. ഇതുവഴി നടന്നു പോകുന്നവര്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയയതായി കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയില്‍ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയില്‍ ഇ.ടി.സി മുതല്‍ കരിമ്പം ഫാം വരെയുള്ള ഭാഗത്ത് റോഡില്‍ മാലിന്യജലം ഒഴുക്കി വിട്ടിരുന്നു. ഇവര്‍ തന്നെയാണ് ചവനപ്പുഴ പുതിയകണ്ടം വയലിലും മാലിന്യം തള്ളിയിരിക്കുക എന്നാണ് കരുതുന്നത്. ഈ ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
കുറുമാത്തൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് മാലിന്യം ഒഴുക്കിയ സ്ഥലത്ത് ബ്ലീച്ചിങ് പൗഡര്‍ വിതറുമെന്ന് വാര്‍ഡ് മെമ്പര്‍ പി.ലക്ഷ്മണന്‍ പറഞ്ഞു. ആദ്യമായാണ് ഈ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളുന്ന സംഭവമുണ്ടായത്. ഇതിനെതിരെ കര്‍മ്മ സമിതി രൂപീകരിച്ച് രാത്രികാല പരിശോധന നടത്തുവാനും നാട്ടുകാര്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."