ആഗോള സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ വന്‍ശക്തി രാജ്യങ്ങള്‍ നടപടിയെടുക്കണം: യു.എസ്
വാഷിങ്ടണ്‍: ആഗോള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ വന്‍ശക്തി രാജ്യങ്ങള്‍ നടപടിയെടുക്കണമെന്ന് ഐ.എം.എഫ്- ലോകബാങ്ക് വാര്‍ഷിക യോഗത്തില്‍ യു.എസ് ആവശ്യപ്പെട്ടു.
അതേസമയം അമിതമായ നിക്ഷേപമില്ലാത്തതാണ് നിലവിലെ ആഗോള മന്ദതയുടെ കാരണമെന്ന് അഭിപ്രായപ്പെട്ട യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ എംനച്ചിന്‍ ചൈനയിലും യൂറോപ്പിലും നിക്ഷേപം ദുര്‍ബലമായതായി ചൂണ്ടിക്കാട്ടി.
യു.എസ്-ചൈന വ്യാപാരയുദ്ധം അടുത്തവര്‍ഷം ആഗോള സാമ്പത്തികരംഗത്ത് 0.8 ശതമാനം കുറവുണ്ടാക്കുമെങ്കിലും യു.എസില്‍ ബിസിനസ് നിക്ഷേപം വര്‍ധിക്കാന്‍ ഇടയാക്കും.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന നിയന്ത്രണങ്ങളും നികുതിയിളവുമാണ് യു.എസിലെ സമ്പദ്‌വ്യവസ്ഥയെ ലോകത്തിനു മുന്നിലെത്തിച്ചതെന്നും അതിവേഗം വളരുന്നതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ലോകരാജ്യങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ ചൈനയും ജര്‍മനിയും യൂറോപ്പ് മുഴുവനായും ദീര്‍ഘകാലം നിലനില്‍ക്കുന്ന ആഘാതം നേരിടുമെന്ന് എംനച്ചിന്‍ മുന്നറിയിപ്പു നല്‍കി. നികുതിയിളവ് പോലുള്ള മാര്‍ഗങ്ങളിലൂടെയേ ഇതിനെ നേരിടാനാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആഗോള സാമ്പത്തികരംഗം ഈവര്‍ഷം നാലാംപാദത്തില്‍ താഴോട്ടുപോകുമെന്നാണ് ഐ.എം.എഫ് പ്രവചിക്കുന്നത്. 27 വര്‍ഷത്തിനിടെ ആദ്യമായി ചൈനയുടെ ജി.ഡി.പി ഈവര്‍ഷം ദുര്‍ബലമായ നിലയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."