കാട്ടാനകളെ തുരത്തണമെന്ന് നാട്ടുകാര്‍
മണ്ണാര്‍ക്കാട്: വനാതിര്‍ത്ഥിയില്‍ ജൈവ വേലി സ്ഥാപ്പിച്ച് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയണമെന്നാവശ്യമുയരുന്നു. അലനല്ലൂര്‍, കോട്ടോപ്പാടം മുതല്‍ കല്ലടിക്കോട് വരെയുളള വനാതിര്‍ത്തിയില്‍ ജൈവ വേലി കെട്ടണമെന്നാണ് ജനകീയാവശ്യം.
ജൈവവേലി സ്ഥാപിക്കുന്നത് സംബന്ധിച്ച് കെ.ടി ഹംസപ്പയുടെ നേതൃത്വത്തില്‍ വനം വകുപ്പ് മന്ത്രി, റവന്യു വകുപ്പ് മന്ത്രി, മണ്ണാര്‍ക്കാട്, കോങ്ങാട് എം.എല്‍.എമാര്‍ക്കും നിവേദനം നല്കി.
നാലുവരി മുള, നാലുവരി പതിമുഖം വച്ചു പിടിപ്പിച്ച് നാലുവര്‍ഷത്തോളം പരിചരിച്ചാല്‍ പ്രദേശങ്ങളില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങില്ല എന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇത്തരം തൈകള്‍ സ്ഥാപിക്കാനും, വെച്ചുപിടിപ്പിക്കാനും, വെച്ചതൈകള് പരിചരിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണെന്നും കെ.ടി ഹംസപ്പയുടെ നിവേദനത്തില്‍ പറയുന്നുണ്ട്.
സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചാല്‍ രണ്ട് വര്‍ഷത്തോളം മാത്രമാണ് പരമാവധി പ്രയോജനം ലഭിക്കുക. എന്നാല്‍ ജൈവ വേലി സ്ഥാപിച്ചാല്‍ വര്‍ഷങ്ങളോളം ഇതിന്റെ പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്. കുണ്ടോട് എസ്റ്റേറ്റില്‍ ആദ്യകാലത്ത് മുളക്കൂട്ടമുണ്ടായിരുന്നത് കൊണ്ട് കാട്ടാനകള്‍ കാടിറങ്ങിയിരുന്നില്ല എന്നത് പ്രദേശത്തുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജൈവവേലി സ്ഥാപിക്കല്‍ സംബന്ധിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ നടത്താന്‍ ആവശ്യമായ തയ്യാറെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്തെന്ന് പ്രസിഡന്റ് യൂസഫ് പാലക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."