അവസാന പത്തില്‍ സജീവമായി ഇഫ്താറും റിലീഫ് വിതരണവും
മണ്ണാര്‍ക്കാട്: റമദാന്‍ അവസാന പത്തില്‍ സമൂഹ ഇഫ്ത്താര്‍ മീറ്റുകള്‍ സജീവമാവുന്നു. മതസംഘടനകള്‍ക്ക് പുറമെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും ഇഫ്ത്താര്‍ സംഗമങ്ങള്‍ നടത്തുന്ന തിരക്കിലാണ്. മിക്ക പള്ളികളിലും റമസാന്‍ അവസാനിക്കാനിരിക്കെ ഇഫ്ത്താര്‍ സംഗമങ്ങള്‍ നടന്നുവരുന്നുണ്ട്. മുസ്‌ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്, കെ.എസ്.ടി.യു, കെ.എസ്.യു, ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍, യുവജന ക്ലബ്ബുകളും, മദ്‌റസ പൂര്‍വവിദ്യാര്‍ഥി സംഘവും, ഫ്രണ്ട്‌സ് പൊലിസും, ഗ്രാമപ്രദേശങ്ങളിലെ കൂട്ടായ്മകളും, ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും ഇതിനോടകം ഇഫ്ത്താര്‍ സംഗമങ്ങള്‍ നടന്നു കഴിഞ്ഞു. അലനല്ലൂര്‍ കാട്ടുകുളം യുവജന വേദി സംഘടിപ്പിച്ച സമൂഹ ഇഫ്ത്താറില്‍ നിരവധി പേരാണ് സന്നിഹിതരായത്. സംഗമത്തോടനുബന്ധിച്ച് നടന്ന മൗലീദ് പാരായണത്തിന് അഷ്‌റഫ് അഹ്‌സനി നേതൃത്വം നല്‍കി. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. മഹല്ല് ഖാസി മുഹമ്മദ് കുട്ടി ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
നിഷാദ് കടുവണ്ടി, ഖാലിദ്.പി, ഫഹദ്, ഷബീര്‍, ഷമീര്‍, ഗഫൂര്‍, കുഞ്ഞിപ്പ, സല്‍മാന്‍ നേതൃത്വം നല്‍കി. മണ്ണാര്‍ക്കാട് ചന്തപ്പടി തന്‍വീറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസ കമ്മിറ്റിയും, പൂര്‍വ്വ വിദ്യാര്‍ഥി യുവജന സംഘവും സമൂഹ ഇഫ്ത്താര്‍ സംഘടിപ്പിച്ചു. 700ഓളം പേര്‍ പങ്കെടുത്തു. സി.പി ബാപ്പു മുസ്‌ലിയാര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, അലി ദാരിമി, റഷീദ് കുറുവണ്ണ, കെ.എച്ച് ഷൗക്കത്തലി, ഹംസ കുറുവണ്ണ, സലാം കരിമ്പന സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: കുന്തിപ്പുഴ മുസ്‌ലിംലീഗ് നടത്തിയ റമദാന്‍ റിലീഫ് അച്ചിപ്ര മൊയ്തു ഉദ്ഘാടനം ചെയ്തു. കെ.സി അബ്ദുറഹിമാന്‍, റഫീക്ക് കുന്തിപ്പുഴ, ടി.പി അബു ഹാജി, ടി. ഉസ്മാന്‍, എന്‍.വി സൈത്, കൗണ്‍സിലര്‍ വി. സിറാജുദ്ദീന്‍, എം. ഫൈസല്‍, പീടികക്കല്‍ ഖാദര്‍, കെ.പി അസീസ്, പി. സെയ്താലി, കെ.സി ജവാദ്, എം. ഷാഫി സംബന്ധിച്ചു.
ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലും, മേഖലാ മുസ്‌ലിംലീഗ് കമ്മിറ്റിയും സംയുക്തമായി നായാടിക്കുന്ന്, നാരങ്ങാപ്പെറ്റ നടത്തിയ റമദാന്‍ റിലീഫ് നാസര്‍ പാതാക്കര ഉദ്ഘാടനം ചെയ്തു. സമദ് പുവ്വക്കോടന്‍ അധ്യക്ഷനായി. യു.കെ കുഞ്ഞാലന്‍ സ്വാഗതവും, ജാബര്‍, കെ.ബി.എം അബ്ദുല്ല, പി. ഹമീദ്, സകരിയ്യ, പി. മുഹമ്മദലി, കെ. സലാം, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാഹിന സംബന്ധിച്ചു.
അമ്പലപ്പാറ: അമ്പലപ്പാറ പഞ്ചായത്തും, ഒറ്റപ്പാലം മണ്ഡലം പ്രവാസി ലീഗും, ഖത്തര്‍ കെ.എം.സി.സിയും, ദമാം കെ.എം.സി.സിയും, റിയാദ് കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിച്ച റമദാന്‍ റിലീഫിന്റെയും ചികിത്സ സഹായത്തിന്റെയും വിതരണ ഉദ്ഘാടനം മരക്കാര്‍ മാരായമംഗലം നിര്‍വഹിച്ചു. ഉമ്മര്‍ അമ്പലപ്പാറ അധ്യക്ഷനായി. ഷൗക്കത്ത് ലക്കിടി, ഹബീബ് തങ്ങള്‍, പി.പി കാസിം, മുസ്തഫ അമ്പലപ്പാറ, ഹനീഫ ഖത്തര്‍ സംസാരിച്ചു.
ഒറ്റപ്പാലം: ഒറ്റപ്പാലം റെയ്ഞ്ച് പരിധിയിലെ മദ്‌റസ അധ്യാപകര്‍ക്ക് മുഅല്ലിം റിലീഫ് കിറ്റ് വിതരണം പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പാലം എ.യു.മദ് റസയില്‍ നടന്ന പരിപാടിയില്‍ എം.ടി. സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍ ആമുഖഭാഷണം നടത്തി. കെ.എം.സി റാജുദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. റഫീഖ് കുട്ടുപാത, മുഹമ്മദ് ഹാജി നെല്ലിക്കുര്‍ശ്ശി, മുത്തലിബ് മൗലവി, ലത്തീഫ് ഫൈസി, സ്വാലിഹ് അന്‍വരി, ഹസൈനാര്‍ ലത്തീഫി, മുതീഉല്‍ഹഖ് ഫൈസി, ഫള്‌ലുറഹ്മാന്‍ ഹുദവി പ്രസംഗിച്ചു.
പുതുക്കോട് : പഞ്ചായത്ത് മുസ്ലിംലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി പുതുക്കോട് സോണ്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ നിര്‍ധനരായവര്‍ക്ക് പുതു വസ്ത്രങ്ങളും റമദാന്‍ കിറ്റും വിതരണം ചെയ്തു. മീരാന്‍ മൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബദുല്‍റഹ്മാന്‍ അധ്യക്ഷനായി. അബ്ദുല്‍ ഹഖ്, അബൂബക്കര്‍, ശഫീഖ് സംസാരിച്ചു. മുഹമ്മദ് നന്ദി പറഞ്ഞു.
മാരായമംഗലം: അരീക്കല്‍ പടി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. അരീക്കല്‍ പടി അല്‍ അമീന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മരക്കാര്‍ മാരായമംഗലം ഉദ്ഘാടനം ചെയ്തു. മേലാടയില്‍ വാപ്പുട്ടി, ഉനൈസ് മാരായമംഗലം, ഫസലുള്ള ഹുദവി, സാദിഖ്, റനീഷ് ബാബു സംസാരിച്ചു. നിസാമുദ്ധീന്‍, അജ്മല്‍, മുബഷിര്‍, ആശിഖ്, അസീസ്, അബ്ദുറ, അസൈനാര്‍ നേതൃത്വം നല്‍കി.
പടിഞ്ഞാറങ്ങാടി: തലക്കശ്ശേരി മുസ്‌ലിം ലീഗ് തൊഴൂര്‍ക്കര യൂനിറ്റും, ജി.സി.സിയും, കെ.എം.സി.സിയും സംയുക്തമായി പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. പ്രദേശത്തെ നിരാലംബരായവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. എസ്.എം.കെ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസീസ് അധ്യക്ഷനായി. പട്ടിത്തറ പഞ്ചായത്ത് മെമ്പര്‍ സബു സ്വദഖത്തുള്ള സംബന്ധിച്ചു. അമീന്‍ തലക്കശ്ശേരി സ്വാഗതവും, മുര്‍തള തലക്കശ്ശേരി നന്ദിയും പറഞ്ഞു.
മണ്ണാര്‍ക്കാട്: മുസ്‌ലിം ലീഗ് 22ാം വാര്‍ഡ് തിരുവിഴാംകുന്നില്‍ നടത്തിയ റമദാന്‍ റിലീഫ് അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. റഫീഖ് കൊങ്ങത്ത് അധ്യക്ഷനായി. കല്ലടി അബൂബക്കര്‍, ഒ.ചേക്കു മാസ്റ്റര്‍, പാറശ്ശേരി ഹസന്‍, മുനീര്‍ താളിയില്‍, ഷരീഫ് പാറപ്പുറത്ത്, ബഷീര്‍ കോരത്ത്, തയ്യില്‍ അബു സംബന്ധിച്ചു. കളത്തില്‍ നവാസ് സ്വാഗതവും, മജീദ് തയ്യില്‍ നന്ദിയും പറഞ്ഞു.
ഒറ്റപ്പാലം: പാവുക്കോണം ശാഖ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ 50 കുടുംബങ്ങള്‍ക്ക് റിലീഫ് വിതരണം നടത്തി. ജമിഅ റാങ്ക് ജേതാവിനു അനുമോദനം നല്‍കി. സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് മുഖ്യപ്രഭാഷണം നടത്തി. അലി അക്ബര്‍ യമാനി, ഫായിസ് ഫൈസി, അബു മുസ്‌ലിയാര്‍, മാനുഹാജി സംബന്ധിച്ചു.
ആനക്കര: മതസൗഹാര്‍ദമായി ചേക്കോട് പള്ളിയിലെ റമദാന്‍ കിറ്റ് വിതരണം നടന്നു. പലവ്യജ്ഞനങ്ങളുമടങ്ങുന്ന കിറ്റുകളാണ് മഹല്ലിലെ ഇതര മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കുകൂടി ലഭ്യമായ തരത്തില്‍ വിതരണം ചെയ്തത്. ചേക്കോട് ശിആറുല്‍ ഇസ്‌ലാം സംഘം മഹല്ല് കമ്മറ്റിയുടെ നേത്യത്വത്തിലാണ് മദ്‌റസയില്‍ കിറ്റുകള്‍ വിതരണം നടത്തിയത്. ബഷീര്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഹാജി അധ്യക്ഷനായി. അബ്ദുള്‍ റസാഖ് ബദ്‌രി മുഖ്യപ്രഭാഷണം നടത്തി. നൗഫല്‍, കെ.കെ. മുഹമ്മദ്, എ.കെ. ജബ്ബാര്‍, കെ.കെ. അസീസ്, എം.കെ. മുജീബ്, കെ.പി. ഫൈസല്‍, പി.എം. അബ്ദുള്‍ഖാദര്‍, കെ.പി. ഷിഹാബ്, കെ.പി. ഷെരീഫ് ഹുദവി സംബന്ധിച്ചു.
പടിഞ്ഞാറങ്ങാടി: തൃത്താല മുടവന്നൂര്‍ ഐ.ഇ.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ഇഫ്താര്‍ സംഗമം നടത്തി. പ്ലസ്ടു വിദ്യാര്‍ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ മുഹമ്മദ് ശാഫി ഹുദവി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."