അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്- 29 വിക്ഷേപണം വിജയകരം
ന്യൂഡല്‍ഹി: ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്- 29 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്‌ലോറില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി മാര്‍ക്ക് 3 വിക്ഷേപണ വാഹനമാണ് ഉപഗ്രഹത്തെ വഹിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50 നാണ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. ബുധനാഴ്ച വൈകിട്ട് 5.08 ന് വിക്ഷേപണം നടന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നുവെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല.
#WATCH: Indian Space Research Organisation (ISRO) launches GSLV-MK-III D2 carrying GSAT-29 satellite from Satish Dhawan Space Centre in Sriharikota. #AndhraPradesh pic.twitter.com/7572xEzTq2
— ANI (@ANI) November 14, 2018
ഇന്ത്യയില്‍ നിന്നു വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണിത്. 3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ് 29ന് പത്തു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്. കശ്മീരിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ പുതിയ ഉപഗ്രത്തിനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."