സൗഹൃദകൂട്ടായ്മയായി ഇഫ്താര്‍ വിരുന്നുകള്‍
തേഞ്ഞിപ്പലം: ചേളാരി കൊയപ്പപാടം സ്രാമ്പയില്‍ എല്ലാ മതവിഭാഗങ്ങളില്‍പെട്ടവരെയും പങ്കെടുപ്പിച്ച് ഇഫ്താര്‍ സംഘടിപ്പിച്ചു. ഇരുപത്തിയഞ്ച് വര്‍ഷമായി ഇവിടെ സമൂഹനോമ്പുതുറയും സൗഹൃദസദസും നടന്നുവരികയാണ്. സൗഹൃദസംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം എം വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.എം മുഹമ്മദലി ബാബു അധ്യക്ഷനായി. ടി.പി ഗോപിനാഥ്, കെ ഗോവിന്ദന്‍കുട്ടി, ഷഹീം മുസ്‌ലിയാര്‍, കെ കൃഷ്ണന്‍കുട്ടി സംസാരിച്ചു.
പടിക്കല്‍ ടൗണ്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിന് സോമന്‍ പടിക്കല്‍, ഗാന്ധി മുഹമ്മദ്, സലാം പടിക്കല്‍ നേതൃത്വം നല്‍കി. ഡി.സി.സി വൈസ്പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, എ.കെ അബ്ദുറഹ്മാന്‍, പ്രതീപ് മേനോന്‍,റിയാല് മുക്കോളി,ടി.പി ഗോപി,സക്കീര്‍ മാസ്റ്റര്‍, പി.വി.എസ് പടിക്കല്‍ പങ്കെടുത്തു.
കടക്കാട്ടുപാറ ശംസുല്‍ഹുദാ മദ്‌റസാ പൂര്‍വവിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഇഫ്താറും സൗഹൃദസംഗമമവും മഹല്ല ഖത്വീബ് ബഷീര്‍ ദാരിമി ഉദ്ഘാടനം ചെയ്തു.കെ.ടി മുഹമ്മദ് ബാഖവി അധ്യക്ഷനായി. ഹാഷിം തങ്ങള്‍, രാജേഷ് ചാക്യാടന്‍, കമ്മുക്കുട്ടിഹാജി, മണ്ണാരക്കല്‍ പരമേശ്വരന്‍, കെ.പി രവി, കെ.ടി അശ്‌റഫ്, ജയചന്ദ്രന്‍ നായര്‍, അഫ്‌സല്‍, കെ.ടി ജാഫര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."