ചെല്‍സിക്കെതിരേയുള്ള മത്സരത്തില്‍നിന്ന് അയാക്സ് ആരാധകരെ വിലക്കി
ലണ്ട@ന്: ചെല്‍സിക്കെതിരേയുള്ള ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍നിന്ന് അയാക്സ് ആരാധകരെ യുവേഫ വിലക്കി. ഈമാസം ആദ്യം അയാക്സ് ആരാധകര്‍ വലന്‍സിയയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് യുവേഫ കടുത്ത അച്ചടക്ക നടപടിക്ക് തയാറായത്. 50,000 യൂറോ പിഴയും ക്ലബിന് വിധിച്ചു. ഇതോടെ ചെല്‍സിക്കെതിരായ മത്സരത്തിന്റെ ടിക്കറ്റുകള്‍ ക്ലബിന് വിറ്റഴിക്കാന്‍ കഴിയില്ല.
ഡച്ച് ചാംപ്യന്മാരായ അയാക്സിന് വലന്സിയക്കുള്ള നഷ്ടം നികത്താന്‍ 30 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. മെസ്റ്റല്ല സ്റ്റേഡിയത്തില്‍ അയാക്സ് ആരാധകര്‍ കേടുപാടുകള്‍ വരുത്തിയിരുന്നു.
ജര്‍മന്‍ ടീം ഫ്രാങ്ക്ഫര്ടിനെതിരേയും യുവേഫയുടെ നടപടിയു@ണ്ട്. നവംബര്‍ 7ന് ആഴ്സനലിനെതിരേ കളിക്കാനിരിക്കുന്ന മത്സരത്തില്‍ ആരാധകര്‍ക്ക് പ്രവേശനം തടഞ്ഞു. ഇത് കാരണം ആരാധകര്‍ക്കായുള്ള ടിക്കറ്റ് ഫ്രാങ്ക്ഫര്‍ടിന് വിറ്റഴിക്കാനാകില്ല. ഫ്രാങ്ക്ഫര്‍ട് ആരാധകരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി. ആരാധകരുടെ മോശം പെരുമാറ്റവും അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്ന് യുവേഫ വ്യക്തമാക്കി. നടപടി ലഘൂകരിക്കാന്‍ ഫ്രാങ്ക്ഫര്‍ട്ട് അധികൃതര്‍ യുവേഫയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."