HOME
DETAILS
MAL
ജീവനക്കാര്‍ക്ക് ഡെങ്കിപ്പനി; ഓഫിസ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു
backup
June 22 2017 | 18:06 PM
വേങ്ങര: പ്രദേശത്ത് ഡെങ്കിപ്പനി വ്യാപകമായതോടെ രണ്ടു സ്ഥാപനങ്ങളിലെ ജീവനക്കാരെയും പനി ബാധിച്ചു. പൊലിസ് സ്റ്റേഷനിലെ 15 പേര്‍ക്കും വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫിസിലെ മൂന്നു ക്ലര്‍ക്കുമാര്‍, ഓഫിസ് അസിസ്റ്റന്റ് എന്നിവര്‍ക്കും രോഗം ബാധിച്ചതോടെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.
പൊലിസ് സ്റ്റേഷന് വളപ്പില്‍ ഒട്ടേറെ വാഹനങ്ങള്‍ കൂട്ടിയിട്ടതോടെ ഇവിടം കൊതുക് വളര്‍ത്തല്‍ കേന്ദ്രമായിരുന്നു. സാമൂഹികാരോഗ്യ കേന്ദ്രം, ആയുര്‍വേദ ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് പേരാണ് ഇതിനകം ചികിത്സ തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."