HOME
DETAILS

പ്രകൃതി വാതക ദ്രവീകരണ മേഖലയില്‍ അരാംകോയും അഡ്‌നോകും കൈകോര്‍ക്കുന്നു

  
backup
November 14 2018 | 14:11 PM

156235165315151351511-2

#അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: പ്രകൃതി വാതക മേഖലയില്‍ സഊദിയും യു.എ.ഇയും കൈകോര്‍ക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സഊദി അരാംകോയും അറബ് മേഖലയിലെ മറ്റൊരു പ്രമുഖ എണ്ണ കമ്പനിയായ യു.എയുടെ അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയും തമ്മിലാണ് പ്രകൃതി വാതക, ലിക്യുഫൈഡ് പ്രകൃതി വാതക മേഖലയില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടത്. ഇതോടെ എണ്ണ മേഖലയില്‍ ലോകത്തെ മറ്റൊരു സംയുക്ത പദ്ധതിക്ക് കൂടി അറബ് മേഖലയില്‍ തുടക്കമായിരിക്കുയാണ്.

സഊദി അരാംകോ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ അമീന്‍ നാസര്‍, യു.എ.ഇ സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുല്‍ത്താല്‍ അല്‍ ജാബിര്‍ എന്നിവര്‍ അബുദാബിയിലെ അഡിപെകില്‍ നടന്ന ചടങ്ങിലാണ് കരാറില്‍ ഒപ്പിട്ടത്. ഇതോടൊപ്പം ഇരു കമ്പനികളും നിക്ഷേപ അവസരങ്ങള്‍ സംയുക്തമായി വിലയിരുത്തുന്നതിനും ധാരണയായി.

2040 ഓടെ ദ്രവീകൃത പ്രകൃതി വാതക ഉല്‍പാദനം കൂട്ടുന്നതിനുള്ള അഡ്‌നോകിന്റെ സമഗ്ര വാതക നയത്തിന് അബൂദബി സുപ്രിം പെട്രോളിയം കൗണ്‍സില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സഊദി എണ്ണകമ്പനിയുമായി യു.എ.ഇ ദേശീയ എണ്ണക്കമ്പനി കരാറില്‍ ഏര്‍പ്പെട്ടത്. ദ്രവീകൃത പ്രകൃതി വാതക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ രണ്ട് ഊര്‍ജ ഉല്‍പാദക രാജ്യങ്ങളായ സഊദിയുടെയും യു.എ.ഇയുടെയും ദേശീയ എണ്ണകമ്പനികള്‍ തമ്മില്‍ കൈകോര്‍ക്കുന്നത്. അഡ്‌നോകിനും അരോംകോക്കും ഇടയിലെ സഹകരണം ഇരു രാജ്യങ്ങള്‍ക്കും ഊര്‍ജ സുരക്ഷയും സാമ്പത്തിക പുരോഗതിയും ഉറപ്പു വരുത്തുമെന്ന് ഡോ. സുല്‍ത്താല്‍ അല്‍ ജാബിര്‍ അഭിപ്രായപ്പെട്ടു.

പ്രകൃതി വാതക മേഖലയില്‍ പുതിയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന തീരുമാനമാണിതെന്നാണ് കരുതുന്നത്. ഇതിനകം 40 വര്‍ഷത്തെ അഡ്‌നോക്ക് പദ്ധതിക്കിടെ ലോകത്ത് ആവശ്യമായ പ്രകൃതി വാതക രംഗത്ത് രണ്ടു ശതമാനം ഇവര്‍ നല്‍കിയെന്നാണ് കണക്കുകള്‍. നിലവില്‍ ലോക വിപണിയില്‍ എല്‍ എന്‍ ജി ഉപയോഗം വാര്‍ഷികാടിസ്ഥാനത്തില്‍ നാല് ശതമാനം ഉയരുന്നതായാണ് കണക്കുകള്‍. ഇതിനാല്‍ തന്നെ ഈ മേഖലയിലെ രണ്ടു വന്‍കിട കമ്പനികളുടെ സഹകരണം കൂടുതല്‍ ഊര്‍ജ്ജം പകരും. 2035 ഓടെ ആഗോള തലത്തിലെ ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് (എല്‍ എന്‍ ജി) ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ഞൂറ് മില്യണ്‍ ടണ്‍ ആയി വര്‍ധിക്കുമെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇത് 300 മില്യണ്‍ ടണ്‍ ആയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago