HOME
DETAILS
MAL
കോണ്‍ഗ്രസ് സംഘപരിവാറുമായി സഹകരിക്കുന്നു: പിണറായി വിജയന്
backup
November 14 2018 | 15:11 PM
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് കൊടിയെടുക്കാതെ സംഘപരിവാറുമായി സഹകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ പല നേതാക്കളും ബി.ജെ.പിയിലെത്തിയെന്നും പിണറായി കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ സുപ്രിം കോടതി വിധി വന്നപ്പോള്‍ സ്വാഗതം ചെയ്തവരാണ് ആര്.എസ്.എസും ബി.ജെ.പിയും കോണ്‍ഗ്രസും. വിധിയെയും സ്വാഗതം ചെയ്തു. ഫാഷിസമാണ് ആര്.എസ്.എസ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റ് ജനാധിപത്യത്തോട് ആര്.എസ്.എസിന് പുച്ഛമാണ്. ഇവരുടെ ഈ മനോഭാവമാണ് മോദി സര്‍ക്കാരിലൂടെ പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."