HOME
DETAILS
MAL
ബിസിനസ് തട്ടിപ്പ്; സമഗ്ര അന്വേഷണം നടത്തണം
backup
June 22 2017 | 18:06 PM
തിരൂരങ്ങാടി: തിരൂരങ്ങാടി ഏരിയാ സി.പി.എം നേതാക്കള്‍ക്കെതിരായുള്ള ബിസിനസ് തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണമന്ന് തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. അധികാരമറവില്‍ പാവപ്പെട്ടവരെ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞുവഞ്ചിച്ചത് പൊലിസ് ഗൗരവത്തിലെടുക്കണം. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണം. ഒരു നിലക്കും പണം തിരികെ കിട്ടില്ലെന്ന് കണ്ടപ്പോഴാണ് ഇര തെളിവുകള്‍ പുറത്തുവിട്ടതെന്നും സി.പി.എം നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു. നിരവധി പേര് തട്ടിപ്പിനിരയായതായും ആരോപണമുണ്ട്. പ്രസിഡന്റ് സി.പി ഇസ്മാഈല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."