HOME
DETAILS
MAL
കുട്ടികളുടെ പെരുന്നാള്‍ സ്നേഹോപഹാരം വിതരണം ചെയ്തു
backup
June 22 2017 | 18:06 PM
എടപ്പാള്‍: മാണൂര്‍ എം.ഐ.എം റമദാന് റിലീഫ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സ്വരൂപിച്ച അര ലക്ഷം രൂപ ഉപയോഗിച്ച് 230 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ സ്നേഹോപഹാരമായി ഭക്ഷണ കിറ്റുകള്‍ സമ്മാനിച്ചു. രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികള്‍ തന്നെയാണ് അര്‍ഹരായവരെ കണ്ടണ്ടെത്തിയതും വീടുകളിലെത്തിച്ച് നല്കിയതും.
സ്കൂള്‍ മോറല്‍ സ്റ്റഡീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിയുടെ വിതരണോദ്ഘാടനം സ്കൂള്‍ ചെയര്മാന് സി.പി അലി ബാവ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.കെ അനസ് അധ്യക്ഷനായി. വി.പി അബ്ദുല്‍ഗഫൂര്‍, കുഞ്ഞാവ ഹാജി, പി.കെ ബാവ ഹാജി, കെ.കെ മുഹമ്മദ് മുസ്ലിയാര്, എം.കെ മുഹമ്മദലി, അബ്ദുല്‍ഖാദര്‍, അബ്ദുല്‍റസാഖ് ഫൈസി, ഫസലുറഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."