ക്രൈസ്റ്റും മേഴ്‌സിയും ജേതാക്കള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍കോളജിയറ്റ് അത്‌ലറ്റിക് മീറ്റിന് സി.എച്ച് മുഹമ്മദ് കോയ സ്മാരക സിന്തറ്റിക് സ്റ്റേഡിയത്തില്‍ കൊടിയിറക്കം. പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളജും വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളജും കിരീടംചൂടി.
10 സ്വര്‍ണം, ഏഴ് വെള്ളി, നാല് വെങ്കലം, റിലേയില്‍ സ്വര്‍ണം, ഒരു വെള്ളി എന്നിവ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് 91 പോയിന്റോടെയാണ് ക്രൈസ്റ്റ് ചാംപ്യന്‍മാരായത്. പുരുഷ വിഭാഗത്തില്‍ ഏഴ് സ്വര്‍ണം, അഞ്ച് വെള്ളി, നാല് വെങ്കലം, റിലേയില്‍ ഒരു സ്വര്‍ണം, ഒരു വെള്ളി എന്നിങ്ങനെ 70 പോയിന്റ് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിനാണ് രണ്ടാം സ്ഥാനം. 13 പോയിന്റുള്ള തൃശൂര്‍ സെന്റ് തോമസ് കോളജാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. സെന്റ് തോമസിന് ഒരുസ്വര്‍ണം, ഒരുവെള്ളി, മൂന്ന് വെങ്കലം, റിലേയില്‍ ഒരു വെങ്കലം എന്നിങ്ങനെയാണ് മെഡലുകള്‍. 62 പോയിന്റുമായിട്ടാണ് വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളജ് കിരീടം സ്വന്തമാക്കിയത്. അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, അഞ്ച് വെങ്കലം എന്നിവയ്ക്ക് പുറമെ റിലേയില്‍ ഒരു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിവയാണ് മെഴ്‌സി കോളജിന്റെ സമ്പാദ്യം. അഞ്ച് സ്വര്‍ണം, നാല് വെള്ളി, ആറ് വെങ്കലം, റിലേയില്‍ ഒരു സ്വര്‍ണം, ഒരു വെള്ളി മെഡലുകള്‍ എന്നിവ നേടി 59 പോയിന്റ് സ്വന്തമാക്കിയ ക്രൈസ്റ്റ് കോളജിനാണ് രണ്ടാം സ്ഥാനം.
23 പോയിന്റ് നേടിയ യൂനിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നാമതുമെത്തി. മൂന്ന് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം, റിലേയില്‍ ഒരു വെങ്കലം എന്നിവയാണ് യൂനിവേഴ്‌സിറ്റി ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേട്ടം. മൂന്നുദിവസങ്ങളിലായി നടന്ന മീറ്റില്‍ ആകെ 14 മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ കെ.എസ് അനന്ദു, വൈ. മുഹമ്മദ് അനീസ്, കെ.പി അശ്വിന്‍, തോംസണ്‍ പൗലോസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റിലെ എയ്ഞ്ചല്‍ പി. ദേവസ്യ, ബിബിന്‍ ജോര്‍ജ്, സനല്‍ സ്‌കറിയ, പ്രിഥിന്‍ അലി, ലിബിന്‍ ഷിബു, എ. റാഷിദ്, മുഹമ്മദ് ബാദുഷ (റിലേ), കൊടകര സഹോദയയിലെ രാഹുല്‍ സുഭാഷ്, പാലക്കാട് മേഴ്‌സിയിലെ സോഫിയ എം. ഷാജു, പത്തിരിപ്പാല ഗവ. കോളജിലെ എ. അനീഷ് എന്നിവരാണ് മീറ്റ് റെക്കോര്‍ഡിട്ടത്.
970 പോയിന്റ് നേടിയ ക്രൈസ്റ്റിലെ എയ്ഞ്ചല്‍ പി. ദേവസ്യ, 1090 പോയിന്റുള്ള ഗുരുവായൂര്‍ ശ്രീകൃഷണയിലെ വൈ. മുഹമ്മദ് അനീസ് എന്നിവരാണ് മീറ്റിലെ മികച്ച അത്‌ലറ്റുകള്‍. ഹൈ ജംപ്, ലോങ് ജംപ് ഇനങ്ങളിലെ മികച്ച പ്രകടനമാണ് ഇവരെ മുന്നിലെത്തിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."