HOME
DETAILS
MAL
ഡല്‍ഹിയില്‍ പ്രതിഷേധവുമായി നൂറുകണക്കിനു പേര്
backup
October 20 2019 | 03:10 AM
ന്യൂഡല്‍ഹി: കശ്മിരില്‍ 75 ദിവസമായി തുടരുന്ന നിയന്ത്രണത്തിനെതിരേ ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധവുമായി നൂറു കണക്കിന് പേര്. ഡല്‍ഹിയിലെ വിവിധ സംഘടനകള്‍ ചേര്‍ന്നാണ് കശ്മിര് ജനതയ്ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും സമാധാനവും നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.
കശ്മിരിന്റെ ഭാവി നിര്‍ണയിക്കാനുള്ള അവകാശം കശ്മിരികള്‍ക്ക് നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കശ്മിര് വിഷയത്തില്‍ ഇന്ത്യ യു.എന്നില്‍ നല്കിയ ഉറപ്പ് പാലിക്കണം, 370, 35 എ വകുപ്പുകള്‍ പുനഃസ്ഥാപിക്കണം, കശ്മിരിനെ കേന്ദ്രഭരണപ്രദേശമാക്കിയ നടപടി പിന്‍വലിക്കണം, ചോദ്യം ചെയ്യല്‍ കേന്ദ്രങ്ങളെന്ന പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന പീഡന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."