സര്‍ക്കാരിന്റെ അമിതാവേശം ദുരൂഹമെന്ന് കുഞ്ഞാലിക്കുട്ടി
കല്‍പ്പറ്റ: ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റിയത് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാര്‍ സംയമനം പാലിക്കേണ്ടിയിരുന്നെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ മുഴുവന്‍ വിശ്വാസത്തിന്റെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.
സുപ്രിംകോടതിയില്‍നിന്ന് അന്തിമവിധി വരുംവരെ സംഘര്‍ഷം ഒഴിവാക്കാനുള്ള നിലപാടായിരുന്നു സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നത്.
ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റാനാണ് സര്‍ക്കാരിന് താല്പര്യമെന്ന് സംശയം ജനിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ അമിതാവേശം. സര്‍വകക്ഷി യോഗത്തില്‍ ലീഗ് പങ്കെടുക്കുമെന്നും എന്നാല്‍ യോഗത്തെ സംബന്ധിച്ച് അമിതപ്രതീക്ഷയില്ലെന്നും ശബരിമലയെവച്ച് കളിക്കുന്നത് കേരള ജനത അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബന്ധുനിയമന വിവാദത്തില്‍ ഇനിയും മന്ത്രിക്ക് പറഞ്ഞ് നില്‍ക്കാനാകില്ല. ഇ.പി ജയരാജന് മന്ത്രിയായിരിക്കെ നടത്തിയ ബന്ധുനിയമനത്തേക്കാള് ഗൗരവമുള്ളതാണ് കെ.ടി ജലീലിന്റെ ബന്ധുനിയമനം.
19ന് ചേരുന്ന യു.ഡി.എഫ് ഉന്നതതല യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഭാവിനടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."