നിയന്ത്രണങ്ങള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നതിനാല്‍: ഹൈക്കോടതി
കൊച്ചി: പലരും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്ന് ഹരജിക്കാരനോട് ഹൈക്കോടതി. തീര്‍ഥാടകര്‍ക്ക് പ്രവേശന പാസ് ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് ട്രാവല്‍ ഓപറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം.എസ് അനില്‍കുമാര്‍ നല്കിയ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശം. കൂടുതല്‍ വാദത്തിനായി ഹരജി ഇന്ന് വീണ്ടും പരിഗണിക്കും. തീര്‍ഥാടകര്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കാനിടയുണ്ടെന്നും കോടതി വ്യക്തമാക്കി.
സുരക്ഷാകാര്യങ്ങളില്‍ ഇടപെടാന്‍ പൊലിസിനു അധികാരമുണ്ട്. പരിശോധനയിലൂടെ തീര്‍ഥാടകരുടെ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ മുതലെടുക്കാന്‍ ശ്രമമുണ്ടായേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതിന് മുന്‍കരുതലായാണ് വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."